ഷിമോഗ: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കര്‍ണാടകയിലെ ഷിമോഗയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പി.എം കെയര്‍ നിധിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് സോണിയയ്‌ക്കെതിരെയുള്ള നടപടി.
കെ.വി പ്രവീണ്‍ കുമാര്‍ എന്ന അഭിഭാഷകനാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. പി.എം കെയര്‍ നിധിയെ കുറിച്ച് തെറ്റായതും അടിസ്ഥാനവുമില്ലാത്ത പരാതി ഉന്നയിച്ചെന്നാണ് പരാതി. ആരോപണം ഉന്നയിച്ച ട്വിറ്റര്‍ ഹാന്‍ഡിലിന്‍രെ ഉടമസ്ഥത സോണിയാ ഗാന്ധിക്കാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
‘അവര്‍ പറയുന്നു പി.എം കെയര്‍ നിധി തട്ടിപ്പാണെന്ന്. പൊതുജനങ്ങള്‍ക്ക് വേണ്ടി നിധി ഉപയോഗിക്കാതെ വിദേശ യാത്രകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് അവരുടെ ട്വിറ്റര്‍ പറയുന്നു. കൊവിഡ് 19 കാലത്ത് ഇതെല്ലാം സര്‍ക്കാരിനെതിരെയുള്ള അഭ്യൂഹങ്ങളാണ്. അത് കൊണ്ടാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്’, കെ.വി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മാര്‍ച്ച് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം കെയര്‍ നിധി പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനില്‍ക്കുമ്പോഴെന്തിനാണ് മറ്റൊരു സംവിധാനം എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക