ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റേത് തൂങ്ങി മരണമെന്ന് എഫ്.ഐ.ആര്‍. ഫാത്തിമ തൂങ്ങി മരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് സുഹൃത്തുക്കള്‍ കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. മരണ വിവരം പൊലീസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയാണെന്നും എഫ്.ഐ.ആറില്‍ ചൂണ്ടികാട്ടുന്നു.
നാളെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ചൈന്നെലെത്തും. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാത്തിമയുടെ മരണത്തിന്റെ പ്രധാന കാരണക്കാരന്‍ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനാണെന്നും അധ്യാപകന്റെ പേര് എഴുതിവെച്ചാണ് തന്റെ മകള്‍ മരിച്ചതെന്നും പിതാവ് ലത്തീഫ് ആരോപിച്ചിരുന്നു.
ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞത്.