പട്‌ന: നിരോധിത സ്ഥലത്ത് അനുവാദമില്ലാതെ പ്രകടനം നടത്തിയത്തിന് ആര്‍.ജെ.ഡി-കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികള്‍ക്കെതിരെ കേസെടുത്തു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവടക്കം 18 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിയത്.
ഗാന്ധി മൈതാനിന്റെ നാലാം ഗേറ്റിന്റെ അടുത്ത് നിന്നാണ് തേജസ്വിയും സി.പി.ഐയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ കര്‍ഷകനിയമത്തിനെതിരായി പ്രതിഷേധിച്ചത്.
കണ്ടാലറിയാവുന്ന 18 പേര്‍ക്കും 500 ഓളം പേരറിയാത്തവരുടെയും പേരിലാണ് കേസെടുത്തിയിരിക്കുന്നത്. എപിഡമിക് ആക്ടടക്കം ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി പ്രതിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.
തേജസ്വിയെകൂടാതെ ശ്യാം രജക് ബ്രിഷന്‍ പട്ടേല്‍, അലോക് മേത്ത, മൃത്യുഞ്ജയ് തുടങ്ങിയ ആര്‍.ജെ.ഡി നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം പത്ത് ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: FIR lodged against Tejashwi and 18 others