മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.
നിതിന്‍ ബരായ് എന്ന വ്യക്തിയുടെ പരാതിയിലാണ് ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
2014 ജൂലൈയില്‍ എസ്.എഫ്.എല്‍ ഫിറ്റ്നസ് കമ്പനിയുടെ ഡയറക്ടര്‍ കാഷിഫ് ഖാനും ശില്‍പയും കുന്ദ്രയും മറ്റുള്ളവരും ചേര്‍ന്ന് ലാഭം നേടുന്നതിനായി എന്റര്‍പ്രൈസിലേക്ക് 1.51 കോടി രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരന്‍ ആരോപിക്കുന്നു.
എസ്.എഫ്.എല്‍ ഫിറ്റ്നസ് കമ്പനി തനിക്ക് ഒരു ഫ്രാഞ്ചൈസി നല്‍കുമെന്നും ഹഡപ്സറിലും കൊറേഗാവിലും ജിമ്മും സ്പായും തുറക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍, 420 (വഞ്ചന), 120ബി (ക്രിമിനല്‍ ഗൂഢാലോചന), 506 (ഭീഷണിപ്പെടുത്തല്‍), 34 (ദുരുദ്ദേശപരം) എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബാന്ദ്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: FIR lodged against actor Shilpa Shetty, Raj Kundra in cheating case