പട്ന: ബീഹാറില്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് അടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
ചൊവ്വാഴ്ചയാണ് ബീഹാര്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധമുണ്ടായത്. ബീഹാര്‍ മിലിറ്ററി പൊലീസിനെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ നിയമസഭയില്‍ വെച്ചതിനെതുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബീഹാര്‍ പ്രത്യേക സായുധ പൊലീസ് നിയമം,2021 കരിനിയമം ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്‍ മേശപ്പുറത്ത് വെച്ചതിനെ തുടര്‍ന്ന് എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.