ഫലസ്തീന് ഐക്യദാർഢ്യം; കോഴിക്കോട് സ്റ്റാർബക്സിൽ പോസ്റ്റർ ഒട്ടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്
Kerala News
ഫലസ്തീന് ഐക്യദാർഢ്യം; കോഴിക്കോട് സ്റ്റാർബക്സിൽ പോസ്റ്റർ ഒട്ടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 1:28 pm

കോഴിക്കോട്: സ്റ്റാർബക്സിന്റെ കോഴിക്കോട് ഔട്ട്ലെറ്റിൽ ഫലസ്തീൻ അനുകൂല പോസ്റ്റർ ഒട്ടിച്ചതിന് ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്.

കോഴിക്കോട് ഫാറൂഖ് കോളേജിലെ ഫ്രറ്റേണിറ്റി പ്രവർത്തർക്കെതിരെയാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ടൗൺ പൊലീസ് കേസെടുത്തത്.

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബോയ്കോട്ട് ക്യാമ്പയിനിങ്ങിൽ അവബോധം സൃഷ്ടിക്കാൻ വീഡിയോ ഷൂട്ട് ചെയ്യാനാണ് തങ്ങൾ സ്റ്റാർബക്സിൽ പോയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പോസ്റ്റർ ഒട്ടിക്കുന്നതിന്റെ വീഡിയോ എടുക്കുക എന്നതായിരുന്നു തങ്ങളുടെ ഉദ്ദേശമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

വളരെ സമാധാനപരമായി പ്രതിഷേധം നടത്തിയ തങ്ങൾക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

രണ്ട് വിദ്യാർത്ഥികളെ ഇതുവരെ ജാമ്യത്തിൽ വിട്ടിട്ടില്ലെന്നും പ്രവർത്തകർ ആരോപിച്ചു.

ഇസ്രഈൽ ബന്ധമുള്ള കമ്പനികൾക്കെതിരെ രാജ്യാന്തര തലത്തിൽ നടക്കുന്ന ബോയ്കോട്ട് ഡിവെസ്റ്റ്മെന്റ് സാങ്ഷൻ (ബി.ഡി.എസ്) പ്രസ്ഥാനത്തിന്റെ ഭാഗമായി ആഗോള കോഫി ഭീമന്മാരായ സ്റ്റാർബക്സും ബഹിഷ്കരണം നേരിടുന്നുണ്ട്.

Content Highlight: FiR against students on attaching pro palestine  poster on Starbucks Kozhikode