മുംബൈ: കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ നടന്‍ റിഷി കപൂറിനെതിരെ കേസ്.
ജയ് ഹോ എന്ന എന്‍.ജി.ഒ ഫൗണ്ടേഷനാണ് റിഷി കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമപ്രകാരവും കുട്ടികളെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ റിഷി കപൂറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം.
അശ്ലീപരമായ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ഐ.ടി ആക്ട് പ്രകാരവും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ബന്ദ്രഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്.
Smart Alec! pic.twitter.com/E63Z2F5t2H
— Rishi Kapoor (@chintskap) August 26, 2017
കഴിഞ്ഞ ദിവസമാണ് റിഷി കപൂര്‍ പരാതിക്കാധാരമായ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എ.ടി.എം കൗണ്ടറില്‍ പണമെടുക്കാന്‍ നില്‍ക്കുന്ന യുവതിക്ക് പുറകില്‍ വന്ന് നില്‍ക്കുന്ന ആണ്‍കുട്ടി അവരുടെ പിറക് ഭാഗത്ത് സ്പര്‍ശിക്കുകയും ഇതറിയാതെ അവിടെ വന്നുപെട്ട യുവാവിനെ തെറ്റിദ്ധാരണ മൂലം യുവതി അടിക്കുന്നതുമായിരുന്നു വീഡിയോ.
Dont Miss മോദീ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ ജനതയ്ക്ക് മുന്‍പില്‍ അങ്ങേയ്ക്ക് മുട്ടുമടക്കേണ്ടി വരും: ചെന്നിത്തല
ട്വിറ്ററില്‍ 2.6 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള റിഷികപൂര്‍ ഇത്തരത്തിലൊരു വീഡിയോ ഷെയര്‍ ചെയ്യുമ്പോള്‍ അത് അത്രയധികം പേരില്‍ എത്തുമെന്നും ഇത് തെറ്റായ സന്ദേശമാണ് ആളുകളില്‍ എത്തിക്കുകയെന്നുമാണ് പരാതിയില്‍ പറയുന്നു. 66 ഓളം പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും 476 ഓളം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.