ഭോപ്പാല്‍: മുഖ്യമന്ത്രിയായിരിക്കെ കമല്‍നാഥ് അവസാനം നടത്തിയ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ലണ്ടനില്‍ നിന്നെത്തിയ ഇയാളുടെ മകള്‍ക്ക് കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്.
മകള്‍ നിരീക്ഷണിത്തിലിരിക്കെ മാധ്യമപ്രവര്‍ത്തകന്‍ പൊതുസ്ഥലത്തെത്തി എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. മാര്‍ച്ച് 20 നായിരുന്നു കമല്‍നാഥ് അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്.
മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും പെട്ടെന്ന് 14 ദിവസത്തേക്ക് ക്വാറന്റീനില്‍ കഴിയണമെന്ന് ഭോപ്പാല്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൗഹാനെ ഇയാള്‍ ബി.ജെ.പി ഓഫീസിലെത്തി കണ്ടതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ ഈ മാധ്യമപ്രവര്‍ത്തകനും 26-കാരിയായ മകളും എയിംസില്‍ ചികിത്സയിലാണ്. ലണ്ടനില്‍ നിയമവിദ്യാര്‍ത്ഥിയാണ് മകള്‍.
ഇവരുടെ അമ്മയുടേയും സഹോദരന്റേയും കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവായിരുന്നു.
WATCH THIS VIDEO: