ഭോപാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഭോപാല്‍ പൊലീസ്. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടുന്ന വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിലാണ് കേസ്. ഭോപാല്‍ പൊലീസ് ക്രൈം ബ്രാഞ്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബി.ജെ.പി പ്രവര്‍ത്തകരാണ് ദിഗ് വിജയ സിങിനെതിരെ പരാതി നല്‍കിയത്. ഐ.പി.സി 465, 500 എന്നിവ ചുമത്തിയാണ് കേസ്.
തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ അറിയിച്ചിരുന്നു. വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഈ മുന്നറിയിപ്പ് നിലനില്‍ക്കെയായിരുന്നു ദിഗ് വിജയ സിങ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതേച്ചൊല്ലി വിവാദം ആരംഭിച്ചതോടെ അദ്ദേഹം വീഡിയോ പിന്‍വലിച്ചിരുന്നു.
എന്നാല്‍ ദിഗ് വിജയ സിങിന്റെ പ്രവൃത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. വിഷയത്തില്‍ ദിഗ് വിജയ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ