റാഞ്ചി: ജെ.എം.എം അധ്യക്ഷന്‍ ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജംതാരാ എസ്.പി അന്‍ഷുമാന്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് അരോപിച്ച് ഡിസംബര്‍ 7 നായിരുന്നു ഹേമന്ദ് സോറന്‍ പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും മിഹിജം പൊലീസ് സ്റ്റേഷനില്‍ രഘുബര്‍ ദാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ദുംക പൊലീസ് സ്റ്റേഷനിലാണ് സോറന്‍ രഘുബര്‍ ദാസിനെതിരെ പരാതി നല്‍കിയത്. ജംതാരയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിനിടെ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി.
ജാതി അധിക്ഷേപം തന്നെ വേദനിപ്പിച്ചെന്നും ഒരു ആദിവാസികുടുംബത്തില്‍ ജനിച്ചത് ഇത്രവലിയ തെറ്റാണോയെന്നും സോറന്‍ പരാതിയില്‍ പറയുന്നു. ജെ.എം.എം നേതാവായ ഹേമന്ത് സോറന്‍ ഡിസംബര്‍ 29 ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ