ഭാരതരത്‌നയെ അപമാനിച്ചുവെന്നാരോപണം; ആസാം ഗായകന്‍ സുബീന്‍ ഗാര്‍ഗിനെതിരെ എഫ്.ഐ.ആര്‍
national news
ഭാരതരത്‌നയെ അപമാനിച്ചുവെന്നാരോപണം; ആസാം ഗായകന്‍ സുബീന്‍ ഗാര്‍ഗിനെതിരെ എഫ്.ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th January 2019, 8:49 am

ഗുവാഹത്തി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തെ അപമാനിച്ചുവെന്നാരോപിച്ച് ആസം ഗായകന്‍ സുബീന്‍ ഗാര്‍ഗിനെതിരെ എഫ്.ഐ.ആര്‍. സോഷ്യല്‍ മീഡിയ വഴി ഭാരതരത്‌ന പുരസ്‌കാരത്തെ സഭ്യമല്ലാത്ത ഭാഷയില്‍ അപമാനിച്ചുവെന്നാണ് സുബീനെതിരെയുള്ള ആരോപണം.

ഹൊജാലി ജില്ലയിലെ ലങ്ക പൊലീസ് സ്റ്റേഷനിലാണ് സൂബിനെതിരെ കേസെടുത്തിരിക്കുന്നത്. ആസാം സമൂഹത്തിന് യോജിക്കാത്ത തരത്തില്‍ സൂബീന്‍ പെരുമാറിയതിനാലാണ് നടപടിയെടുത്തതെന്ന് ആസാം ബി.ജെ.പി കിസാന്‍ മോര്‍ച്ച വൈസ് പ്രസിഡന്റ് രഞ്ജന്‍ ബോറാ പ്രതികരിച്ചു.

ഭാരതരത്‌ന നേടിയ ഗായകന്‍ ഭൂപന്‍ ഹസാരികയേയും സൂബീന്‍ അപമാനിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ALSO READ: മോദി സര്‍ക്കാര്‍ ശിവകുമാര സ്വാമിക്ക് ഭാരതരത്ന നിഷേധിച്ചത് നിരാശാജനകം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുബീന്‍ രംഗത്തെത്തിയിരുന്നു. 2016 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതിന് തനിക്കു നല്‍കിയ പ്രതിഫലം തിരികെ നല്‍കാമെന്നും സുബീന്‍ ഗാര്‍ഗ് പറഞ്ഞിരുന്നു.

പകരം തന്റെ പാട്ടുകളില്‍ നിന്ന് ബി.ജെ.പി നേടിയ വോട്ടുകള്‍ തിരികെ നല്‍കണമെന്നും സുബീന്‍ ആവശ്യപ്പെട്ടു.

2016ല്‍ ബി.ജെ.പി ആസാം ഗണ പരിഷത്, ബോടോലാന്റ് പീപ്പിള്‍സ് ഫ്രന്റ് എന്നീ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് സംസ്ഥാനത്ത് ഭരണം പിടിച്ചിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിന് പിന്നാലെ ആസാം ഗണ പരിഷത് ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പുറത്തു പോയിരുന്നു.

WATCH THIS VIDEO: