| Wednesday, 13th February 2019, 11:24 pm

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; അനുപം ഖേറിനെതിരെയും, അക്ഷയ് ഖന്നയ്‌ക്കെതിരെയും എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: പ്രധാനമന്ത്രിയായിരിക്കെയുള്ള മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ അഭിനയിച്ച അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ടു പേര്‍ക്കെതിരെ കേസ്. ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരം മുസ്സാഫര്‍പൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്‌.

വ്യത്യസ്ത ജനവിഭാഗത്തിനിടയില്‍ സംഘര്‍ഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, ക്രമിനല്‍ ഗൂഢാലോചന നടത്തി എന്ന് കാണിച്ച് അഡ്വക്കറ്റ് സുധീര്‍ കുമാര്‍ ഓജ കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് എഫ്.ഐ.ആര്‍ ചുമത്താന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.

Also Read ഇടതുപക്ഷവുമായി ദേശീയതലത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതിയ ചിത്രം സംവിധാനം ചെയ്തത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ “ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിച്ചത്.

ചിത്രം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ
ട്രെയ്‌ലര്‍ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more