അഹമ്മദാബാദ് സംഘര്‍ഷം; എ.ബി.വി.പി, എന്‍.എസ്.യു.ഐ പ്രവര്‍ത്തക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
JNU
അഹമ്മദാബാദ് സംഘര്‍ഷം; എ.ബി.വി.പി, എന്‍.എസ്.യു.ഐ പ്രവര്‍ത്തക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 2:13 pm

ന്യൂദല്‍ഹി: എ.ബി.വി.പി, എന്‍.എസ്.യു.ഐ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഇരുവരും തമ്മില്‍ അഹമ്മദാബാദില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി ജെ.എന്‍.യുവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് എന്‍.എസ്.യു.ഐ നടത്തിയ പ്രതിഷേധ പരിപാടിയായിരുന്നു അക്രമസംഭവങ്ങിലേക്ക് നീങ്ങിയത്. പിന്നാലെ പൊലീസ് ലാത്തി വീശി. സംഭവത്തെ അപലപിച്ച് എന്‍.എസ്.യു.ഐ ദേശീയാധ്യക്ഷന്‍ നീരജ് കുദന്‍ രംഗത്തെത്തിയിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകരുടെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ ഫലമാണ് എന്‍.എസ്.യു.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത് നീരജ് ആരോപിച്ചു.
വിഷത്തില്‍ ശക്തമായി പ്രതികരിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മര്‍ദ്ദിച്ച അക്രമ സംഭവത്തിന് പിന്നാലെയായിരുന്നു എന്‍.എസ്.യു.ഐ അഹമ്മദാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ