| Saturday, 13th May 2023, 5:12 pm

ഫിപ്രസി ഇന്ത്യ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ്; മികച്ച പത്ത് ചിത്രങ്ങളില്‍ ഇടം നേടി നിഷിദ്ധോയും നന്‍പകല്‍ നേരത്ത് മയക്കവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫിലിം ക്രിട്ടിക്‌സ് സംഘടന ആയ ഫിപ്രസി (FIPRESCI) ഇന്ത്യയുടെ 2022 ലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തിന് വേണ്ടിയുള്ള മികച്ച പത്ത് സിനിമകളില്‍ മലയാളത്തില്‍ നിന്നും താര രാമാനുജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത നിഷിദ്ധോയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കവും തിരഞ്ഞെടുക്കപ്പെട്ടു.

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള അടക്കം നിരവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടുകയും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്ത ചിത്രമാണ് നിഷിദ്ധോ. ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവനും എഡിറ്റിങ് അന്‍സാര്‍ ചെന്നാട്ടും സംഗീതം ദേബ്ജ്യോതി മിശ്രയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സംവിധായകരുടെ സിനിമാ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ചലച്ചിത്ര കോര്‍പറേഷന്‍ നിര്‍മിച്ച ആദ്യചിത്രം കൂടിയാണ് നിഷിദ്ധോ.

എസ് ഹരീഷ് തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തി മികച്ച വിജയം നേടിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. ഛായാഗ്രഹണം തേനി ഈശ്വറും എഡിറ്റിങ് ദീപു ജോസഫും ആണ് നിര്‍വഹിച്ചിരിക്കുന്നത് .

ഓസ്‌കാര്‍ നോമിനഷന്‍ നേടിയ ‘All that Breathes’ (ഹിന്ദി), Aparajito(ബംഗാളി), ‘ I am not the river Jhelum’ (ഹിന്ദി), ‘Three of us’ (ഹിന്ദി), Eikhoigi Yum (മണിപുരി), Hadinelentu (കന്നഡ), Tora’s Husband ( ആസമീസ്), Naanera ( രാജസ്ഥാനി) എന്നിവയാണ് മറ്റു ഭാഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍

Content Highlight: FIPRESCI India Grand Prix Award; Nishidho and Nankakal Nereth Mayakam made it to the top ten films

We use cookies to give you the best possible experience. Learn more