എന്നാല്‍ പാകിസ്ഥാന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു കിവീസിന്റെ ബാറ്റിങ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് പാകിസ്ഥാന് മുന്നില്‍ പടുത്തുയര്‍ത്തിയത്.
ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ ഫിന്‍ അലന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 62 പന്തില്‍ 137 റണ്‍സ് നേടിയായിരുന്നു അലന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളുടെയും 16 സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. 220.97 ഇന്ന് പ്രഹര ശേഷിയിലായിരുന്നു അലന്‍ ബാറ്റ് വീശിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളും കിവിസ് ബാറ്ററെ തേടിയെത്തിയിരുന്നു.
ടി-20 മത്സരത്തില്‍ ഒരു ന്യൂസിലാന്‍ഡ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ചരിത്ര നേട്ടമാണ് അലന്‍ സ്വന്തം പേരിലാക്കി മാറ്റിയത്. ടി-20 ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടവും ഫിന്‍ അലന്‍ സ്വന്തമാക്കി. 16 സിക്‌സുകളാണ് കിവീസ് ബാറ്റര്‍ അടിച്ചെടുത്തത്. അഫ്ഗാന്‍ താരം ഹസ്രത്തുള്ള സസായ് അയര്‍ലണ്ടിനെതിരെ നേടിയ 16 സിക്‌സറുകളുടെ റെക്കോഡ് നേട്ടത്തിനൊപ്പമെത്താനും അലന് സാധിച്ചു.
പാക് ബൗളിങ് നിരയില്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ന്യൂസിലാന്‍ഡ് വിജയിച്ചിരുന്നു. പരമ്പര വിജയിക്കണമെങ്കില്‍ പാകിസ്ഥാന് ഇന്ന് വിജയം അനിവാര്യമാണ്. മറുഭാഗത്ത് മൂന്നാം മത്സരം വിജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കാനാവും കിവീസ് ലക്ഷ്യമിടുക.
Content Highlight: Finn Allen create a new history in T-20 cricket.