| Saturday, 20th March 2021, 9:21 pm

ഇന്ത്യയെക്കാള്‍ സന്തോഷമുള്ള രാജ്യം പാകിസ്താനും ബംഗ്ലാദേശും;ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹെല്‍സിംകീ: തുടര്‍ച്ചയായ നാലാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡിനെ തെരഞ്ഞെടുത്തു. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. 149 രാജ്യങ്ങളുടെ പട്ടികയില്‍ 139ാം സ്ഥാനത്താണ് ഇന്ത്യ

പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയ്ക്ക് മുന്നിലാണ്. പാകിസ്താന് 105 ാം സ്ഥാനവും ബംഗ്ലാദേശിന് 101ാം സ്ഥാനവുമാണ്. 2020ല്‍ 140ായിരുന്നു ഇന്ത്യയുടെ റാങ്ക്.

149 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ വിവരം ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അനലിസ്റ്റിക്‌സ് റിസേര്‍ച്ചര്‍ ഗാലപ്പാണ് ആളുകളില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചത്. സാമൂഹ്യ പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, ജി.ഡി.പി, അഴിമതി തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.

സന്തോഷത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാനാണ്. ലെസോത്തോ തുടങ്ങിയ രാജ്യങ്ങളും സന്തോഷ സൂചികയില്‍ പിന്നിലാണ്.
കൊവിഡ് മൂലം സന്തോഷ സൂചികയില്‍ കാര്യമായ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Finland ranked happiest country in the world – again

We use cookies to give you the best possible experience. Learn more