ക്രിക്കറ്റ് ഒരു മാജിക്കല്‍ ഗെയിം തന്നെയാണ്. അവിശ്വസനീയം എന്നു തോന്നുന്ന പലതും ക്രിക്കറ്റ് മൈതാനത്ത് സംഭവിക്കാറുണ്ട്. ടോ ക്രഷിങ്ങ് യോര്‍ക്കറുകള്‍ മുതല്‍ ജിംനാസ്റ്റുകളെ പോലും അമ്പരപ്പിക്കുന്ന ആക്രോബാക്ടിക് ക്യാച്ചുകളും ക്രിക്കറ്റ് മൈതാനത്തെ കാഴ്ചയാണ്.
അത്തരത്തിസൊരു ക്യാച്ചിനാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ സാക്ഷിയായിരിക്കുന്നത്. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ചാലഞ്ചിന്റെ ലീഗ് മത്സരത്തില്‍ നടന്ന ഒരു സൂപ്പര്‍ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
കെനിയയും ഉഗാണ്ടയും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ആശ്ചര്യത്തിലാക്കിയ ക്യാച്ച്. മത്സരത്തിലെ 18ാം ഓവറിലായിരുന്നു മനോഹരവും ഒപ്പം അവിശ്വസനീയവുമായ ക്യാച്ച് പിറന്നത്.
ഉഗാണ്ടയുടെ ഫ്രാങ്ക് സുബുഗ (Frank Nsubuga)യായിരുന്നു ദി റിയല്‍ ഷോ സ്റ്റീലര്‍. കെനിയന്‍ നായകനും ടീമിന്റെ സ്റ്റാര്‍ ബാറ്ററുമായ ഇര്‍ഫാന്‍ കരീമായിരുന്നു ഫ്രാങ്കിന്റെ ഇര.
കരീം ഉയര്‍ത്തിയടിച്ച പന്തിന് പിന്നാലെ പാഞ്ഞു ചെന്ന് ബൗണ്ടറി റോപ്പിനടത്തുവെച്ച് ഒരു വണ്‍ ഹാന്‍ഡഡ് ഡൈവിങ് ക്യാച്ചായിരുന്നു ഫ്രാങ്ക് എടുത്തത്. കരീമിന്റെ ക്യാച്ച് കണ്ട് ആരാധകരൊന്നാകെ വണ്ടറടിച്ചിരിക്കുകയായിരുന്നു.
ആരാധകര്‍ മാത്രമല്ല, ഐ.സി.സി പോലും ഈ ക്യാച്ച് കണ്ട് അമ്പരന്നിരിക്കുകയാണ്. നിങ്ങള്‍ ജീവിതത്തില്‍ കണ്ടേക്കാവുന്ന ഏറ്റവും മികച്ച ക്യാച്ചിലൊന്ന് എന്ന ക്യാപ്ഷനോടെയായിരുന്നു ഐ.സി.സി ഈ ക്യാച്ചിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.
ക്രിക്കറ്റ് ലോകത്ത് അത്രയ്ക്കങ്ങോട്ട് ചര്‍ച്ചയാവാത്ത പേരുകളാണ് കെനിയയും ഉഗാണ്ടയും. ഏതാലാലും ഈ മത്സരത്തോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും ഇവര്‍ക്ക് സാധിച്ചു.
Content highlight: Finest Catch by Ugandan Player in ICC Cricket World Cup Challenge League