ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വിട്ടു പോവാനുള്ള പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്.
തന്റെ നേരെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണങ്ങളെ പറ്റി മേഗന്‍ തന്നെ ഒരു ഘട്ടത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മേഗന്റെ ആരോപണം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ പഠനത്തില്‍ 2018 മുതല്‍ 14 ന്യൂസ് പേപ്പറുകളിലായി വന്ന 843 ആര്‍ട്ടിക്കിളുകളില്‍ 43 ശതമാനവും മേഗനെതിരായിട്ടുള്ളതായിരുന്നു. 20 ശതമാനം ആര്‍ട്ടിക്കിളുകള്‍ മോഗനെ പിന്തുണയ്ക്കുന്നതും 36 ശതമാനം നിഷ്പക്ഷവുമായിരുന്നു.
ഇതോടൊപ്പം തന്നെ ഹാരിയുടെ ജേഷ്ഠന്‍ വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റനെക്കാളും കൂടുതല്‍ മാധ്യമങ്ങള്‍ മേഗനെ വിമര്‍ശിച്ചിരുന്നു എന്നും സര്‍വ്വേയില്‍ കണ്ടെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മേഗനു നേരെ വരുന്ന ആക്രമണങ്ങളില്‍ പലതും വംശീയവും വ്യ്ക്തി ജീവിതത്തില്‍ കടന്നു കയറുന്നതുമായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയതു മുതല്‍ തനിക്കനുഭവിക്കേണ്ട വന്ന ബുദ്ധിമുട്ടുകള്‍ 2019 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ആഫ്രിക്കന്‍ ജേര്‍ണിയില്‍ മേഗന്‍ തുറന്നു പറഞ്ഞിരുന്നു.
താന്‍ വിവാഹം കഴിക്കുന്നത് ഹാരിയെയാണെന്ന് പറഞ്ഞപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ സന്തോഷിച്ചിരുന്നെന്നും എന്നാല്‍ തന്റെ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ തന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് പാപ്പരാസികള്‍ തന്റെ ജീവിതം തകര്‍ത്തുകളയുമെന്നാണ് ഇവര്‍ അതിനു കാരണമായി മേഗനോട് പറഞ്ഞിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി പുതിയ ജീവിതം തുടങ്ങാനാണ് ഇരുവരുടെയും പദ്ധതി.
ഇരുവരും കുടുംബത്തില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്നുമാണ് എലിസബത്ത് രാജ്ഞി ഇതിനോട് പ്രതികരിച്ചത്.