| Tuesday, 30th April 2019, 6:58 pm

പ്രധാനമന്ത്രിയായിരിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ? മോദിയ്ക്ക് മറുപടിയുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പി അടര്‍ത്തിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മമതാ ബാനര്‍ജി. ബി.ജെ.പി ഒരാളെയെങ്കിലം കണ്ടുപിടിക്കട്ടെയെന്ന് മമത പറഞ്ഞു.

‘നിങ്ങള്‍ക്ക് നാണമില്ലേ ? ഭരണഘടനയുടെ സംരക്ഷകനെന്ന് പറയുകയും ഭരണഘടനാ പദവിയിലിരുന്ന് അത് ലംഘിക്കുകയും ചെയ്യാന്‍. പ്രധാനമന്ത്രിയായിരിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല, മുന്‍ പ്രധാനമന്ത്രീ..’ മമത പറഞ്ഞു.

ഞങ്ങളുടെ പാര്‍ട്ടി ബി.ജെ.പിയെ പോലെ കള്ളന്മാരല്ലെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം സെരംപൂറില്‍ നടന്ന റാലിക്കിടെ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മമതയുടെ മറുപടി.

. ‘ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന് മമതാ ബാനര്‍ജി പരാതി നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം കുതിരക്കച്ചവടമാണെന്നും അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നുമാണ് പരാതിയ

തെരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനം ആരോപിച്ച് പ്രധാനമന്ത്രിയ്ക്കെതിരെ ഏറ്റവുമൊടുവിലായി ലഭിച്ച പരാതിയാണിത്. കമ്മീഷനു മുമ്പാകെ കെട്ടിക്കിടക്കുന്ന പരാതികള്‍ ഇന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നു.

പെരുമാറ്റചട്ട ലംഘനം നടത്തിയ മോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയ്ക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more