| Thursday, 14th November 2019, 7:14 pm

131 വര്‍ഷക്കാലയളവിനിടയില്‍ ആദ്യമായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് ഒരു വനിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

131 വര്‍ഷക്കാലം പുരുഷ എഡിറ്റര്‍മാര്‍ മാത്രം അമരത്തിരുന്ന ആന്താരാഷ്ട്ര പത്രമാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത. റൗല ഖലാഫ് എന്ന മാധ്യമപ്രവര്‍ത്തകയാണ് ഈ നേട്ടം കൈവരിക്കുന്നത്. മുന്‍ എഡിറ്ററായ ലയണല്‍ ബാര്‍ബര്‍ പടിയിറങ്ങുന്നതോടെയാണ് റൗല ഖലാഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1995 ലാണ് റൗല ഖലാഫ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ എത്തുന്നത്.ആഫ്രിക്കന്‍ കറസ്‌പോണ്ടന്റായാണ് റൗല ഇവിടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. 2016 മുതല്‍ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ഡെപ്യൂട്ടി സ്ഥാനമാണ് ഇവര്‍ വഹിക്കുന്നത്. 24 വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ ടൈംസിലെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ വിദേശ വാര്‍ത്താ എഡിറ്ററായും, പശ്ചിമേഷ്യന്‍ വാര്‍ത്താ എഡിറ്റര്‍ സ്ഥാനവും ഇവര്‍ വഹിച്ചിട്ടുണ്ട്.

ഇക്കാലയളവിനിടയില്‍ മികച്ച പ്രവര്‍ത്തനമാണ് റൗല ഖലാഫ് നടത്തിയത്. പശ്ചിമേഷ്യയില്‍ അറബ് വസന്തം അലയടിച്ചപ്പോള്‍ കൃത്യമായ ഇടപെടല്‍ ഇവരുടെ നേതൃത്വത്തിലുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലെബനനിലെ ബെയ്‌റൂട്ടില്‍ ആണ് റൗല ഖലാഫയുടെ ജനനം. ഫോബ്‌സ് മാഗസിനിലൂടെയാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്.

We use cookies to give you the best possible experience. Learn more