131 വര്‍ഷക്കാലം പുരുഷ എഡിറ്റര്‍മാര്‍ മാത്രം അമരത്തിരുന്ന ആന്താരാഷ്ട്ര പത്രമാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത. റൗല ഖലാഫ് എന്ന മാധ്യമപ്രവര്‍ത്തകയാണ് ഈ നേട്ടം കൈവരിക്കുന്നത്. മുന്‍ എഡിറ്ററായ ലയണല്‍ ബാര്‍ബര്‍ പടിയിറങ്ങുന്നതോടെയാണ് റൗല ഖലാഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് വരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1995 ലാണ് റൗല ഖലാഫ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ എത്തുന്നത്.ആഫ്രിക്കന്‍ കറസ്‌പോണ്ടന്റായാണ് റൗല ഇവിടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. 2016 മുതല്‍ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ഡെപ്യൂട്ടി സ്ഥാനമാണ് ഇവര്‍ വഹിക്കുന്നത്. 24 വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ ടൈംസിലെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ വിദേശ വാര്‍ത്താ എഡിറ്ററായും, പശ്ചിമേഷ്യന്‍ വാര്‍ത്താ എഡിറ്റര്‍ സ്ഥാനവും ഇവര്‍ വഹിച്ചിട്ടുണ്ട്.