| Sunday, 29th July 2012, 10:40 am

മലബാറിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതില്‍ ധനവകുപ്പിന് വിയോജിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : മലബാറിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ട് ധനവകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചു. ഇതുസംബന്ധിച്ച ഫയല്‍ കഴിഞ്ഞ ദിവസം ധനവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.[]

എയ്ഡഡ് പദവി നല്‍കുന്നത് മൂലം സര്‍ക്കാറിന് പ്രതിമാസം ഒരു കോടിയോളം രൂപ നഷ്ടമുണ്ടാക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്.

മുമ്പും മലബാറിലെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനോട് ധനവകുപ്പ് എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ വിയോജിപ്പ് മറികടന്ന് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ഫയല്‍ വീണ്ടും ധനവകുപ്പിന്റെ പരിഗണനക്ക് അയക്കുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് ധനംവകുപ്പ് വിയോജിപ്പ് അറിയിച്ചത്.

We use cookies to give you the best possible experience. Learn more