| Monday, 14th October 2024, 11:59 am

സാമ്പത്തിക പ്രതിസന്ധി; അധ്യാപക കുടുംബം ആത്മഹത്യ ചെയ്തു, മൃതദേഹങ്ങൾ വൈദ്യപഠനത്തിന് ഉപയോഗിക്കണമെന്ന് ആത്മഹത്യ കുറിപ്പിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിലെ കക്കാട്, ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ധ്യാപകൻ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. മരണകാരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

അധ്യാപക ദമ്പതികളായ രശ്മിയും രഞ്ജിത്തും ഏഴും ഒമ്പതും പ്രായമുള്ള മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിത്ത് കണ്ടനാട് സ്കൂളിലെ അധ്യാപകനും രശ്മി കൂത്തോട്ടം സ്കൂളിലെ അധ്യാപകയുമാണ്. ഇരുവരും സർക്കാർ അധ്യാപകരാണ്.

ഇവർക്ക് പ്രത്യക്ഷത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി ആർക്കും അറിവില്ല. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ദമ്പതികളെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാവിലെയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറംലോകം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതിന് പിന്നാലെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്.

കുഞ്ഞുങ്ങളുടെയടക്കം, മൃതദേഹങ്ങൾ വൈദ്യ പഠനത്തിനായി വിട്ട് നൽകണമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

updating…

Content Highlight: financial crisis; The teacher’s family committed suicide

We use cookies to give you the best possible experience. Learn more