| Saturday, 16th November 2019, 7:52 am

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ധനവകുപ്പ് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ട്രഷറിയില്‍ പണം കുറവായതിനാല്‍ ഓവര്‍ ഡ്രാഫ്റ്റായി ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാനാണ് കടുത്ത നിയന്ത്രണം.

സാധാരണ ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അത്യാവശ്യ ചെലവുകള്‍ക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവുകള്‍ക്ക് പണം ലഭിക്കില്ല. അത്യാവശ്യമുള്ള 31 ഇനം ചെലവുകള്‍ മാത്രമേ അനുവദിക്കൂ. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതു ആവശ്യത്തിനുള്ള ഫണ്ടില്‍നിന്നുമാത്രമേ പണം ചെലവിടാനാവൂ.

ശമ്പളം, പെന്‍ഷന്‍, മെഡിക്കല്‍ ബില്ലുകള്‍, ശബരിമല ചെലവുകള്‍, ഇന്ധന ചെലവുകള്‍, ദുരന്ത ലഘൂകരണ ഫണ്ട്, ലൈഫ് മിഷന്‍ തുടങ്ങിയ 31 ഇനം ചെലവുകളാണ് അനുവദിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിനും നിയന്ത്രണമുണ്ട്. നേരത്തെ, എത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് മാത്രമേ ധനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധന വച്ചിരുന്നുള്ളു. എന്നാല്‍, അഞ്ചുലക്ഷത്തില്‍ താഴെയുള്ള ബില്ലുകളും മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്.

We use cookies to give you the best possible experience. Learn more