| Wednesday, 18th September 2019, 1:57 pm

സാമ്പത്തിക പ്രതിസന്ധി: മറികടക്കാന്‍ ടെക് പാര്‍ക്ക് വിറ്റ് കഫേ കോഫീ ഡേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഫേ കോഫീ ഡേയുടെ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തതിന് പിന്നാലെ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബാംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വിറ്റ് കമ്പനി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്റര്‍പ്രൈസസ്.

നിക്ഷേപ സ്ഥാപനമായ ബ്ലാക്‌സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വിറ്റത്.

5,000 കോടി രൂപ കടബാധ്യതയാണ് കഫേ കോഫി ഡേയ്ക്കുളളത്. സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് ആസ്തികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഇതോടെ സി.സി.ഡിയുടെ കടബാധ്യത പകുതിയായി കുറയുമെന്നാണ് സൂചന. ഇടപാട് പൂര്‍ത്തിയാകാന്‍ ഏകദേശം 30 മുതല്‍ 45 ദിവസം വരെ വേണ്ടി വന്നേക്കുമെന്നാണ് സൂചന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റിലാണ് സിദ്ധാര്‍ത്ഥയെ മംഗലൂരു തീരത്ത് ഒഴിഗെ ബസാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പനിയുടെ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം.

നേത്രാവതി നദിക്കരികില്‍ വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതാവുന്നത്. മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ തന്റെ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more