| Saturday, 16th May 2020, 11:16 pm

'ഒരു കമ്പനിക്ക് മാത്രമാണ് ഇന്നത്തെ പ്രഖ്യാപനത്തില്‍ നേട്ടം, ഇതാണ് ആത്മ നിര്‍ഭര്‍ ഭാരത്'; നിര്‍മ്മല സീതാരാമനെ പരിഹസിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം മുഴുവന്‍ അതിഥി തൊഴിലാളികളുടെ അതീജീവന പ്രശ്‌നം നിലനില്‍ക്കേ വ്യോമയാന മേഖലയും സ്വകാര്യവത്കരിക്കുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. വിചിത്രമാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനമെന്ന് ജയ്‌റാം രമേഷ് ട്വീറ്റ് ചെയ്തു.

ഒരു കമ്പനിക്ക് മാത്രമാണ് ഇന്നത്തെ പ്രഖ്യാപനത്തില്‍ നേട്ടം, ഇതാണ് ആത്മ നിര്‍ഭര്‍ ഭാരത് എന്ന് മറ്റൊരു ട്വീറ്റില്‍ ജയ്‌റാം രമേഷ് പറഞ്ഞു. അതിഥി തൊഴിലാളികള്‍ സുരക്ഷിതരായി വീട്ടിലെത്തിയിട്ടില്ല, ധനമന്ത്രി ബഹിരാകാശ പര്യവേഷണം തുറന്നു കൊടുക്കുന്നതിനെ കുറിച്ചും ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നതിനെ ചൊല്ലിയൊക്കെയാണ് പറയുന്നത്, വിചിത്രം എന്നും ജയ്‌റാം രമേഷ് പറഞ്ഞു.

നാളെയാണ് ധനമന്ത്രിയുടെ അവസാനത്തെ വാര്‍ത്താ സമ്മേളനം. കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തികവും സാമൂഹ്യവും ആയ പ്രശ്‌നങ്ങളെ മറികടക്കാന്‍ അടുത്ത ആറ് മാസത്തിനകം സംസ്ഥാനങ്ങള്‍ക്ക് എത്ര രൂപ അനുവദിച്ചെന്ന് പറയുമെന്നെങ്കിലും പ്രതീക്ഷിക്കാം. സംസ്ഥാനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന തുക നല്‍കുന്നില്ല. ഇത് വേദനിക്കുന്ന ഇന്ത്യയാണെന്നും ജയ്‌റാം രമേഷ് പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ നിര്‍മ്മിതിക്കായി വ്യോമയാന മേഖലയെയും സ്വകാര്യവല്‍ക്കരിക്കുമെന്നാണ് ധനമന്ത്രി വിശദീകരിച്ചത്. ഈ മേഖലയിലെ നിയന്ത്രണങ്ങള്‍ കുറയ്ക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കും. വിമാന എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more