തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ മാധ്യമങ്ങള്‍ അടിസ്ഥാന രഹിത വാര്‍ത്ത നല്‍കിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി എന്ന വാര്‍ത്തകള്‍ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.
‘യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ്. തെറ്റായ വാര്‍ത്ത തള്ളിക്കളയുക,’ എന്നാണ് ഇതുസംബന്ധിച്ച് മീഡിയ വണ്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ എഴുതിയത്.
“യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ്.
വ്യാജ വാർത്ത തള്ളിക്കളയുക.”
ധനമന്ത്രി KN Balagopal pic.twitter.com/mM7IRe7mg2
— Linto Joseph (@LintoJosephMLA) March 23, 2023
മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഇന്‍സ്പെക്ടര്‍ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ അനൗദ്യോഗിക നിര്‍ദേശം നല്കി എന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍.
അടുത്ത സാമ്പത്തിക വര്‍ഷം പിഴയിനത്തില്‍ വന്‍തുക ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മീഡിയ വണ്ണിനെക്കൂടാതെ റിപ്പോര്‍ട്ടര്‍ ടി.വി, ജയ്ഹിന്ദ്, വീക്ഷണം തുടങ്ങിയ പോര്‍ട്ടലുകളും ഈ വാര്‍ത്ത നല്‍കിയിരുന്നു.
Content Highlights: Finance Minister K.N. Balagopal said that the media gave basic news on behalf of the motor vehicle department