Advertisement
Movie Day
റാണി മുഖര്‍ജിക്ക് ഫെബ്രുവരിയില്‍ മിന്നുകെട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 31, 10:20 am
Tuesday, 31st December 2013, 3:50 pm

[]ബോളിവുഡ് നടി റാണി മുഖര്‍ജി വിവാഹിതയാവുന്നു. നിര്‍മ്മാതാവും സംവിധായകനുമായ ആദിത്യ ചോപ്ര തന്നെയാണ് വരന്‍. ഇവരുടെ വിവാഹം ഫെബ്രുവരി 10ന് ജോധ്പൂരില്‍ നടക്കുമെന്ന് ഒരു മുന്‍നിര ഇംഗ്ലീഷ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടക്കുക. ഇതേ വേദിയിലായിരുന്നു നിത അംബാനിയുടെ ജന്‍ദിന അഘോഷങ്ങള്‍ നടന്നത്.

ആഘോഷങ്ങളില്‍ റാണിയും പങ്കെടുത്തിരുന്നു. അന്നേ പാലസിന്റെ കെട്ടും മട്ടും റാണിക്ക്് ബോധിച്ചിരുന്നു. പിന്നീട് കാമുകനോട് കൂടി ആലോചിച്ച് വേദി സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുകയായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് റാണിയും ചോപ്ര കുടുമബാംഗങ്ങളും ഇത് വരെ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. വിവാഹം തീര്‍ത്തും സ്വാകാര്യ ചടങ്ങാക്കി മാറ്റാനാണ് റാണിക്കും ചോപ്രക്കും താല്‍പര്യം. ഇതിനാലാണ് ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും നല്‍കാത്തതെന്നും സൂചനയുണ്ട്.

ദീര്‍ഘനാളായി പ്രണയത്തിലാണ് റാണി മുഖര്‍ജിയും ആദിത്ര ചോപ്രയും. ഇരുവരുടെയും വിവാഹം ഉടനുണ്ടാവുമെന്ന് കുറച്ച് കാലമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്തിടെ പൊതുവേദികളില്‍ റാണി ഒരു ഡയമണ്ട് മോതിരണണിഞ്ഞ് പ്രത്യക്ഷപ്പെട്ടതാണ് വിവാഹം ഉടനുണ്ടാവുമെന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണം.