അടുത്ത കാലത്ത് മലയാളികളെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു ലാലേട്ടനെ കാണണം ട്രോളുകള്‍. പല വേദികളിലും പൃഥ്വിരാജ് മോഹന്‍ലാലിനെ കാണണം എന്ന് പറഞ്ഞതാണ് ട്രോളുകള്‍ക്ക് കാരണമായത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലിനെ കാണണം എന്ന് പൃഥി പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ഒടുവില്‍ പൃഥ്വിരാജ് ലാലേട്ടനെ കണ്ടിരിക്കുകയാണ്. ഒപ്പം എമ്പുരാന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആന്റണി പെരുമ്പാവൂരാണ് നാലുപേരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്.
പൃഥ്വിയും ടീം ലുസിഫര്‍ എന്ന അടിക്കുറിപ്പില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഇതിനൊപ്പം തന്നെ ഒരു പ്രഖ്യാപനവും ഉണ്ടാകുമെന്നും കാത്തിരിക്കാനും ആന്റണി ചിത്രം പങ്കുവെച്ച് കുറിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി ഓഗസ്റ്റ് 17ന് 4 മണിക്കാണ് പ്രഖ്യാപനം ഉണ്ടാകുക.
ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ ആരാധകരും ഇത് ഏറ്റെടുത്ത് കഴിഞ്ഞു. എമ്പുരാനെ കുറിച്ചുളള വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
#L2E. Team. pic.twitter.com/Jff2XFeVOR
— Prithviraj Sukumaran (@PrithviOfficial) August 17, 2022
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റാമാണ് മോഹന്‍ലാലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
അതേസമയം കടുവയായിരുന്നു പൃഥിരാജിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പാണ് പൃഥിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
Content Highlight: Finally Prithviraj Sukumaran Meeted Mohanlal photo goes viral on social media