ധോണിയും സംഘവും റെഡി; ഇനി കളിക്കളത്തില്‍
IPL 2024
ധോണിയും സംഘവും റെഡി; ഇനി കളിക്കളത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th December 2023, 11:39 am

2024 ഐ.പി.ല്‍ സീസണിന് മുന്നോടിയായി ആവേശകരമായ താരലേലം ഡിസംബര്‍ 19ന് നടന്നിരുന്നു. നിരവധി വമ്പന്‍ താരങ്ങളെയും യുവ താരങ്ങളെയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അന്തിമ പട്ടികയിലേക്ക് ന്യൂസിലാന്‍ഡ് യങ് സ്റ്റാര്‍ താരം രചിന്‍ രവീന്ദ്രയും സക്വാഡില്‍ എത്തിയിരിക്കുകയാണ്.

ശക്തമായ താരനിര തന്നെയാണ് ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്. ഇതിഹാസതാരം എം.എസ് ധോണിയുടെ നേതൃത്വത്തില്‍ മറ്റു എല്ലാ താരങ്ങളും 2024 ഐ.പി.എല്ലിനെ വരവേല്‍ക്കാന്‍ സജ്ജരാണ്.

നിലവില്‍ അഞ്ച് ഐ.പി.എല്‍ ട്രോഫികള്‍ ആണ് ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ടീം ചാമ്പ്യന്മാരായത്. ഐ.പി.എല്ലില്‍ സക്‌സസ്ഫുള്‍ ടീം സ്‌ക്വാഡാണ് ഇതുവരെയും ചെന്നൈ സ്വന്തമാക്കിയിട്ടുള്ളത്.

ലേലത്തില്‍ സി.എസ്.കെ സ്വന്തമാക്കിയ മികച്ച കളിക്കാരുടെ ലിസ്റ്റ് ഇതാ.

രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 1.80 കോടി

ശര്‍ദുല്‍ താക്കൂര്‍ – ഇന്ത്യ – 4 കോടി

ദാരില്‍ മിച്ചല്‍ – ന്യൂസിലാന്‍ഡ് – 14 കോടി

സമീര്‍ റിസ്വി – മുസ്തഫീസൂര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 2 കോടി

അവിനാഷ് റാവു ആരവേലി – ഇന്ത്യ – 20 ലക്ഷം

2024 ഐ.പി.എല്‍ ലേലത്തിന് മുന്നോടിയായി സി.എസ്.കെ നിലനിര്‍ത്തിയ കളിക്കാര്‍

എം.എസ് ധോണി (സി) (വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ദീപക് ചാഹര്‍, ഡെവണ്‍ കോണ്‍വേ (വൈസ്), തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ്, രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്, മുകേഷ് ചൗധരി, മതീശ പതിരണ, അജിങ്ക്യ രഹാനെ, ഷൈല്‍ റഷീദ്, മിച്ചല്‍ സാന്റ്നര്‍, സിമര്‍ജീത് സിംഗ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹനേഷ് സോളങ്കി, മഹീഷ് തീക്ഷണ എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്.

താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. 24.75 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് താരത്തെ റാഞ്ചിയത്.

Content Highlight: Final squad of Chennai Super Kings after auction