ഏഷ്യാകപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാരെ തകര്‍ത്തെറിഞ്ഞ ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 65 റണ്‍സിന് എറിഞ്ഞിട്ടു. 20 ഓവര്‍ പൂര്‍ണമായും ബാറ്റ് ചെയ്‌തെങ്കിലും 9 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാനേ ശ്രീലങ്കക്ക് കഴിഞ്ഞുള്ളു.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ വെറും 8.3 ഓവറില്‍ ഇത് മറികടന്നു. ഇന്ത്യക്കായി സ്മൃതി മന്ദാന 51 റണ്‍സെടുത്തു. ഇന്ത്യന്‍ സ്‌കോര്‍: 71 ന് രണ്ട്.
Congratulations 🇮🇳 What an impressive display! Well done girls 🏆🫡 pic.twitter.com/NI2UzzDWUr
— hardik pandya (@hardikpandya7) October 15, 2022
ശ്രീലങ്കന്‍ നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം തികക്കാനായത്. ഗ്രൗണ്ടിലിറങ്ങിയ 10 ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് പോലും 20 റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. ഒഷാദി രണസിങ് 20 പന്തില്‍ 13 റണ്‍സെടുത്തപ്പോള്‍ ഇനോക രണവീര 22 പന്തില്‍ 18 റണ്‍സെടത്ത് പുറത്താകാതെനിന്നു.