| Saturday, 12th July 2014, 12:48 pm

ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനുളള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]റിയോ ഡി ജനീറോ: ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക ഫിഫ പ്രസിദ്ധീകരിച്ചു. താരങ്ങ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി,ബ്രസീല്‍ താരം നെയ്മര്‍ എന്നിവരുള്‍പ്പടെയുളള പ്രമുഖ താരങ്ങളുടെ
പത്തംഗ പട്ടികയാണ് ഫിഫ പുറത്തു വിട്ടത്.

ജര്‍മ്മനിയുടെ തോമസ് മുള്ളര്‍, കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന മറ്റു പ്രമുഖര്‍. ജര്‍മ്മനിയില്‍ നിന്ന് നാലും അര്‍ജന്റീനയില്‍ നിന്ന് മൂന്നും കളിക്കാര്‍ വീതം പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അര്‍ജന്റീനയുടെ ടീമില്‍ നിന്നും ഏഞ്ജല്‍ ഡി മരിയ, ജാവിയര്‍ മസ്‌ചെരാനോ എന്നിവരാണ് മെസ്സിയെ കൂടാതെ സുവര്‍ണ്ണ പന്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നില്‍. ജര്‍മ്മന്‍ താരങ്ങളായ ഫിലിപ് ലാം, മാറ്റ്‌സ് ഹമ്മല്‍സ്, ടോണി ക്രൂപ്‌സ്, ഹോളണ്ടിന്റെ ആര്യന്‍ റോബന്‍ എന്നിവരും പട്ടികയിലുണ്ട്.

ഹോളണ്ടിന്റെ മെംഫിസ് ഡീപേ, ഫ്രാന്‍സ് താരങ്ങളായ പോള്‍ പോഗ്ബ, റാഫേല്‍ വരേന്‍ എന്നീ മൂന്ന് പേരാണ് ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പട്ടികയില്‍  ഇടം നേടിയിരിക്കുന്നത്.

മികച്ച ഗോള്‍ കീപ്പര്‍ക്ക് ലഭിക്കുന്ന ഗോള്‍ഡന്‍ ഗ്ലൗസ് പോരാട്ടത്തിന് വേണ്ടിയുള്ള അന്തിമ പട്ടികയും ഫിഫ പ്രസിദ്ധീകരിച്ചു. കോസ്റ്റാറിക്കയുടെ കെയ്‌ലര്‍ നവാസ്, അര്‍ജന്റൈന്‍ ഗോളി സെര്‍ജിയോ റാമോസ് ജര്‍മ്മനിയുടെ മാന്വല്‍ ന്യൂയര്‍ എന്നിവരാണ് അവസാന പോരാട്ടത്തിനുള്ളത്.

We use cookies to give you the best possible experience. Learn more