മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവിധി വൈകുമെന്ന് സുപ്രീം കോടതി
India
മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവിധി വൈകുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2013, 8:13 am

[] ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവിധി വൈകുമെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കണ്ടേതിനാലാണ് വിധിക്ക് സമയം വേണ്ടി വരുന്നതെന്നും ജസ്റ്റിസ് എം.ആര്‍ ലോധ വ്യക്തമാക്കി.

നെയ്യാര്‍ കേസ് പരിഗണിക്കവേയാണ് കോടതി മുല്ലപ്പെരിയാറിനെക്കുിച്ച് പരാമര്‍ശിച്ചത്. നെയ്യാറില്‍ നിന്ന് വള്ളം ലഭിക്കാതായതോടെ കൃഷി നശിച്ച സാഹചര്യത്തില്‍ നെയ്യാര്‍ ഡാമില്‍ നിന്ന ജലം വിട്ടു നല്‍കാന്‍ കേരളത്തിന് ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
150 ക്യൂബിക് മീറ്റര്‍ വെള്ളമാണ് നെയ്യാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാറിന് സമാനമായ കേസാണ് നെയ്യാറിലേതെന്നും അതിനാല്‍ തന്നെ രേഖകള്‍ പരിശോധിക്കാന്‍സമയം എടുക്കുമെന്നതിനാല്‍ തീരുമാനം വൈകുമെന്നും കോടതി പ്രസ്താവിച്ചത്.
അതേസമയം നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്‌നാടിന്റെ ഹരജിയില്‍ വിധി പ്രസ്താവിക്കല്‍  സുപ്രീംകോടതി ഒരു മാസത്തേക്ക് മാറ്റിവച്ചു.
ഇടക്കാലം ആശ്വാസം വേണമെന്ന തമിഴ്‌നാടിന്റെ വാദവും കോടതി അംഗീകരിച്ചില്ല കന്യാകുമാരിയിലെ കൃഷിക്ക് നെയ്യാറിലെ വെള്ളം ആവശ്യമാണെന്നും വെള്ളം നല്‍കുന്നില്ലെന്നും കാണിച്ചായിരുന്നു തമിഴ്‌നാട് ഹരജി നല്‍കിയത്.

 

എന്നാല്‍ നെയ്യാറിലെ വെള്ളം കേരളത്തിന് വേണമെന്ന് കാണിച്ച് കേരളം കോടതിക്ക് വിശദീകരണം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ വെള്ളം   ലഭിച്ചില്ലങ്കില്‍ കുടിവെള്ളം തടസ്സപ്പെടുമെന്നും കൃഷിയേക്കാള്‍ പ്രാധാന്യം കുടിവെള്ളത്തിനാണെന്നും കാണിച്ചാണ് തമിഴ്‌നാടിന്റെ ആവശ്യം കോടതി തള്ളിയത്.

അതേസമയം വെള്ളം നല്‍കാന്‍ കേരളം തയ്യാറാണെങ്കില്‍പ്പോലും പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാകൂ എന്നും കേരളം അറിയിച്ചു.