തിളപ്പിച്ച കാപ്പിയേക്കാള്‍ ഫില്‍റ്റേര്‍ഡ് കാപ്പിക്ക് കൂടുതല്‍ പ്രതിരോധശേഷി കൂടുതലാണ്. അതുപോലെ ഡീകഫിനിയേറ്റഡ് കാപ്പിക്ക് കഫിനിയേറ്റഡ് കാപ്പിയേക്കാള്‍ പ്രതിരോധശേഷി കൂടുതലാണ്.
ഡീകഫിനിയേറ്റഡ് ഫില്‍റ്റേര്‍ഡ് കാപ്പി ഉച്ച ഭക്ഷണത്തിനു ശേഷം കുടിക്കുന്നത് ഡയബറ്റീസിനുള്ള സാധ്യത കുറക്കുമെന്ന് ഗവേഷകന്‍ പറയുന്നു. ഒരു ദിവസം മൂന്നു മുതല്‍ നാല് കപ്പ് കാപ്പി വരെ ഒരു ദിവസം കുടിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാകുവാനുള്ള സാധ്യത 25% വരെ ഇല്ലാതാക്കുന്നു. സ്വിറ്റ്‌സര്‍ലന്റിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സൈന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫി (ഐ.എസ്.ഐ.സി) യിലെ ഗവേഷകരാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കാപ്പിയും ടൈപ്പ് 2 ഡയബറ്റിസും എന്ന വിഷയത്തില്‍ തങ്ങളുടെ വാര്‍ഷിക ഡയബറ്റീസ് റിപ്പോര്‍ട്ടില്‍ ഐ.എസ്.ഐ.സി വിശദീകരിച്ചിട്ടുണ്ട്.
ലോകത്ത് 380 മില്ല്യണിലധികം ആളുകള്‍ ഡയബറ്റിസ് ബാധിതരാണ്. അതുകൊണ്ടു തന്നെ ലോകത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ഡയബറ്റീസ്.