ന്യൂദല്‍ഹി: ഫിലിം ഫെയര്‍ അവാര്‍ഡില്‍ ആദ്യമായി ഒ.ടി.ടി സീരിസുകള്‍ക്കായി പ്രത്യേക കാറ്റഗറി. രാജ്യത്ത് ഏറെ ചര്‍ച്ചയായ പാതാള്‍ ലോകും ദ ഫാമിലി മാനുമാണ് ആദ്യ സീരിസ് അവാര്‍ഡില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്.
ആമസോണ്‍ പ്രൈം സീരിസുകളായ പാതാള്‍ ലോകിനും ഫാമിലി മാനും അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ പ്രൈമിന്റെ തന്നെ പഞ്ചായത്ത് നാല് അവാര്‍ഡുകളുമായി തൊട്ടുപിന്നിലുണ്ട്.
മികച്ച നടനായി ജയ്ദീപ് അഹ് ലാവട്ടും (പാതാള്‍ ലോക്) നടിയായി സുസ്മിത സെന്നുമാണ് (ആര്യ) തെരഞ്ഞെടുക്കപ്പെട്ടു. കോമഡി സീരിസ് വിഭാഗത്തിലെ മികച്ച നടിയായി മിഥില പാല്‍ക്കറും (ലിറ്റില്‍ തിംഗ്‌സ് 3) മികച്ച നടനായി ജിതേന്ദ്ര കുമാറും (പഞ്ചായത്ത്) തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സീരിസ് പാതാള്‍ ലോകാണ്. പാതാള്‍ ലോകിന്റെ സംവിധായകരായ അവിനാഷ് അരുണും പ്രോസിക് റോയിയുമാണ് മികച്ച സീരിസ് സംവിധായകര്‍.
ദ ഫാമിലി മാന്‍ മികച്ച സംവിധായകനും (കൃഷ്ണ ഡി.കെ, രാജ് നിടിമൊരു) മികച്ച നടനും(മനോജ് ബാജ്‌പേയ്) മികച്ച നടിക്കുമുള്ള (പ്രിയാമണി) ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ നേടി.
2019 ആഗസ്റ്റ് ഒന്ന് മുതല്‍ 2020 ജൂലൈ 31 വരെ ഇറങ്ങിയ ഇന്ത്യന്‍ സീരിസുകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ശനിയാഴ്ച മുംബൈയില്‍ വെച്ചായിരുന്നു ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.
ആമസോണ്‍ പ്രൈമിലിറങ്ങിയ സീരിസുകളാണ് പുരസ്‌കാരനിശയില്‍ ഏറെ അവാര്‍ഡുകള്‍ നേടിയത്. നെറ്റ്ഫ്‌ളിക്‌സ് സീരിസുകള്‍ക്ക് കാര്യമായി നേട്ടമുണ്ടാക്കാനായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക