കൂടംകുളം ആണവ നിലയത്തിനെതിരെ ചലചിത്രമേളയില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2012, 3:09 pm
തിരുവനന്തപുരം: കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ കൈരളി തിയേറ്റര്‍ കോംപ്ലക്‌സിന് മുന്നില്‍ പ്രതിഷേധം.[]
സ്വതന്ത്ര മത്സ്യത്തൊഴിലാളി നേതാവ് മാഗ്ലിന്‍ ടീറ്റര്‍, ജെ. ദേവിക, കെ.പി ശശി, സോളിഡാരിറ്റി നേതാവ് സാജിദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ആണവനിലയം കടലിലെ മത്സ്യസമ്പത്തിന് ദോഷകരമാകുമെന്നും നിലയത്തില്‍ നിന്ന് പുറംതള്ളുന്ന ചൂടുള്ള ജലം കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കുമെന്നും ഇത് മത്സ്യബന്ധന തൊഴിലാളികളെ ദുരിതത്തിലാക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയില്‍ പങ്കെടുത്ത ചലചിത്ര സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും കൂടംകുളം ആണവനിലയം പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു.