| Saturday, 20th November 2021, 5:52 pm

സമയമായിട്ടില്ല; തിയേറ്ററില്‍ മുഴുവന്‍ സീറ്റിലും ആളുകളെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാഴ്ചക്കാരെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷമാണ് തീരുമാനം.

നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് തിയേറ്ററില്‍ ആളുകളെ അനുവദിക്കുന്നത്. തല്‍സ്ഥിതി തുടരാനാണ് തീരുമാനം.

കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്.

എല്ലാ സീറ്റിലും ആളുകളെ അനുവദിക്കണമെന്നായിരുന്നു തിയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാല്‍ ഇത് അനുവദിക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50 % കപ്പാസിറ്റിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Film Theatre 50 % capacity continues

We use cookies to give you the best possible experience. Learn more