മനുഷ്യര്‍, അവരുടെ ബന്ധങ്ങള്‍.. എവിടെയാണ് അവ ശുദ്ധാ/ശുദ്ധങ്ങളില്‍പെടുന്നത്? ഏത് പോയിന്റില്‍ വെച്ച്… എന്തുകൊണ്ടാണ് മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളെ ഭയപ്പെടുന്നത്? ഒരു പട്ടാളക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ശത്രു സൈനികര്‍ക്ക് അയാളുടെ തന്നെ മുഖമാണെങ്കില്‍ ആ പട്ടാളക്കാരന്റെ മനോവ്യാപാരം എങ്ങനെയൊക്കെയാവും അല്ലേ? അതെ, ഇത്തരത്തില്‍ നമ്മുടെ ജീവിതങ്ങളെ വേനലില്‍ വിമര്‍ശിക്കാന്‍ തുറന്നുവെച്ചാല്‍ എന്തൊക്കെയാവും സംശയങ്ങളായി പൊട്ടിവിരിയുക?
| ഫിലിം റിവ്യൂ | ഷഫീക്ക് എച്ച്. |
ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ★★★★☆
ചിത്രം: അസ്തമയം വരെ (Unto the Dusk)
സംവിധാനം : സജിന്‍ ബാബു
നിര്‍മാണം: PYNOSURE , എം.പി. ഷീജ, എല്‍ ഗീത
രചന : ജോസ് ജോണ്‍, സജിന്‍ ബാബു
അഭിനേതാക്കള്‍: സനല്‍ അമന്‍, പ്രകൃതി ദത്താ മുഖര്‍ജി, ശില്‍പ കാവാലം, ജോസഫ് മാപ്പിളശ്ശേരി
ഛായാഗ്രഹണം : കാര്‍ത്തിക് മുത്തുകുമാര്‍
ചിത്രസംയോജനം : കാര്‍ത്തിക് ജോഗേഷ്
ശബ്ദ സംയോജനം: എന്‍. ഹരികുമാര്‍
ദൈര്‍ഘ്യം: 106 മിനിട്ടുകള്‍
“ബന്ധങ്ങളെല്ലാം അതി സങ്കീര്‍ണങ്ങളാണു…
അവ പവിത്രമല്ലാതായിത്തീരുന്നതു
നമ്മുടെ ധാരണകളില്‍ നിന്നുമാണു..”
-അസ്തമയം വരെ
ചലച്ചിത്രങ്ങള്‍ കാണേണ്ടത് അവയെ വിജയിപ്പിക്കുകഎന്ന കാരണത്താലാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്, എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. അവ കാണേണ്ടത്, (ചില ചിത്രങ്ങളെങ്കിലും) അവയ്‌ക്കൊപ്പം യാത്രചെയ്യാന്‍ മനസും ശരീരവും തയ്യാറാക്കിവെച്ചുകൊണ്ട് വേണം. അതെവിടെയൊക്കെ നമ്മളെ കൊണ്ടുപോകും അവിടെയൊക്കെ സഞ്ചരിക്കാന്‍, അവിടെയുള്ള കാഴ്ച്ചകള്‍, ശബ്ദങ്ങള്‍ എല്ലാമെല്ലാം സ്വീകരിക്കാന്‍ നമ്മുടെ മനസ് തയ്യാറായിരിക്കണം… ഒരല്പം ക്ഷമയും. അതിസങ്കീര്‍ണമായ ഒരു നോവല്‍ വായിക്കാന്‍ നമ്മള്‍ തയ്യാറെടുക്കുന്നതുപോലെ, നമ്മള്‍ നമ്മളെ വിട്ടുകൊടുക്കുന്നതുപോലെ. അത്തരത്തിലുള്ള ഒരു ചിത്രമാണ് അസ്തമയം വരെ എന്നാണെന്റെ മതം.
അസ്തയം വരെ ഒരു യാത്രയാണ്.. (ഇതൊരു ക്ലീഷെ പ്രയോഗമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആവര്‍ത്തിക്കട്ടെ.) ഇതൊരു യാത്ര തന്നെയാണ്. നമുക്ക് പരിചിതമല്ലാത്ത വഴികളിലൂടെയുള്ള യാത്ര.. അല്ല! നമുക്ക് പരിചിതമല്ലാത്ത വഴികളല്ല, മറിച്ച് ഈ ചിത്രം നമ്മളെ ആനയിക്കുന്ന ഇടങ്ങളിലെല്ലാം നമ്മള്‍ അപരിചിതമാകാന്‍ ആഗ്രഹിക്കുന്ന അനുഭവങ്ങളാണ്. കടുത്ത വേദനകള്‍ക്കും മനോസംഘര്‍ഷങ്ങള്‍ക്കും വിധേയമാകാന്‍ നിങ്ങള്‍ സ്വയം അനുവദിക്കുന്നില്ലെങ്കില്‍ ദയവായി 80.04 രൂപ കൊടുത്ത് ഈ ചിത്രം കാണാന്‍ തീയേറ്ററിലെത്തരുത്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളോടല്ല നമുക്ക് നീതികാണിക്കേണ്ടത് മറിച്ച് ഈ ചിത്രത്തോട് തന്നെയാണ്.
ലൈംഗികത പ്രമേയമായി കടന്നുവന്നിട്ടുള്ള മലയാള സിനിമാ പരീക്ഷണങ്ങള്‍ വളരെ കുറവാണ്. അതിലെ ശക്തമായ പരീക്ഷണം തന്നെയാണ് ഈ ചിത്രം. ലൈംഗികതകളുടെ അപരമേഖലകള്‍ക്ക് വിസ്താരം വര്‍ദ്ധിപ്പിക്കുന്നു ഈ ചിത്രമെന്നത് ഇതിനെ രാഷ്ട്രീയപരമായ ഒരു മനോഹാരിതയാക്കി മാറ്റുന്നുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന നേരമത്രയും ഇത്തരം മനോവ്യാപാരങ്ങളെ തടയാനാവാത്ത വിധം നമ്മള്‍ പരിഭ്രാന്തരാകുന്നു. നമ്മുടെ മുന്നില്‍ പാപബോധത്തിന്റെ കെട്ടഴിക്കപ്പെടുന്നു… തലക്കടിയേല്‍ക്കുന്നു… അത് അങ്ങനെ തന്നെ ചുരുളഴിയുന്നു…
മനുഷ്യര്‍, അവരുടെ ബന്ധങ്ങള്‍.. എവിടെയാണ് അവ ശുദ്ധാ/ശുദ്ധങ്ങളില്‍പെടുന്നത്? ഏത് പോയിന്റില്‍ വെച്ച്… എന്തുകൊണ്ടാണ് മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളെ ഭയപ്പെടുന്നത്? ഒരു പട്ടാളക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ശത്രു സൈനികര്‍ക്ക് അയാളുടെ തന്നെ മുഖമാണെങ്കില്‍ ആ പട്ടാളക്കാരന്റെ മനോവ്യാപാരം എങ്ങനെയൊക്കെയാവും അല്ലേ? അതെ, ഇത്തരത്തില്‍ നമ്മുടെ ജീവിതങ്ങളെ വേനലില്‍ വിമര്‍ശിക്കാന്‍ തുറന്നുവെച്ചാല്‍ എന്തൊക്കെയാവും സംശയങ്ങളായി പൊട്ടിവിരിയുക?
ഈ സംശയങ്ങളൊക്കെ നിങ്ങള്‍ ഒരു കൂമ്പാരമായി കൂട്ടി നോക്കൂ.. പിന്നെ നിങ്ങള്‍ക്ക് നില്‍ക്കാനാവില്ല. നിലനില്‍പ്പില്ല. നിങ്ങള്‍ പരക്കം പായും.. അത്തരത്തിലുള്ള ഒരു പരക്കം പായലിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ മനോഹരമായി വരഞ്ഞിടാനുള്ള ശ്രമമാണ് ഈ ചിത്രം. അതില്‍ സിനിമാക്കാരന്‍ ഒട്ട് വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ലൈംഗികത പ്രമേയമായി കടന്നുവന്നിട്ടുള്ള മലയാള സിനിമാ പരീക്ഷണങ്ങള്‍ വളരെ കുറവാണ്. അതിലെ ശക്തമായ പരീക്ഷണം തന്നെയാണ് ഈ ചിത്രം. ലൈംഗികതകളുടെ അപരമേഖലകള്‍ക്ക് വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നു ഈ ചിത്രമെന്നത് ഇതിനെ രാഷ്ട്രീയപരമായ ഒരു മനോഹാരിതയാക്കി മാറ്റുന്നുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന നേരമത്രയും ഇത്തരം മനോവ്യാപാരങ്ങളെ തടയാനാവാത്ത വിധം നമ്മള്‍ പരിഭ്രാന്തരാകുന്നു. നമ്മുടെ മുന്നില്‍ പാപബോധത്തിന്റെ കെട്ടഴിക്കപ്പെടുന്നു… തലക്കടിയേല്‍ക്കുന്നു… അത് അങ്ങനെ തന്നെ ചുരുളഴിയുന്നു…
അടുത്തപേജില്‍ തുടരുന്നു
മനുഷ്യന്റെ ധര്‍മനീതികളെ അപനിര്‍മിക്കാന്‍ പര്യാപ്തമാകുന്ന കഥയാണിത്. പാപബോധങ്ങളെ അനുഭവം കൊണ്ട് മറിച്ചിടുന്ന ഒരു ചരിത്ര ഏട്.. അതുപെലെയാണ് അരുതെന്ന് സമൂഹം വിധിക്കുന്ന പ്രണയ/കാമ ബന്ധങ്ങളെ, ജീവിതത്തെയും, ചിത്രം ആക്രമണോത്സുക മനസായും നിയന്ത്രണം വിട്ട് മുറുകെ പിടിക്കുന്നതിലൂടെ മുള്ള് ആഴത്തിലിറങ്ങി മുറിഞ്ഞ് കൈവെള്ളയിലൂടെ അത് സ്പര്‍ശിച്ചു നില്‍ക്കുന്ന ചെടിത്തണ്ടിലൂടെ കിനിഞ്ഞിറങ്ങുന്ന കൊഴുത്ത ചോരയായും നമ്മളെ വേദനിപ്പിക്കുന്നത്.
ഒരു ടിപ്പിക്കല്‍ സാധാരണ കഥാപാത്രത്തിലൂടെ കഥപറഞ്ഞുതുടങ്ങി പ്രസ്തുത കഥാപാത്രത്തെ ആത്മബോധങ്ങളുടെ, ആത്മസംഘര്‍ഷങ്ങളുടെ മാറ്റിമറിക്കലിലേയ്ക്ക് വിധേയമാക്കി വ്യവസ്ഥാപരമായ ചട്ടക്കൂടുകളെ, പാപബോധത്തെ തലകുത്തി നിര്‍ത്തി നോക്കിക്കാണാന്‍ ചിത്രം നമ്മളെ പര്യാപ്തമാക്കുന്നുണ്ട്. ഒരു ഘട്ടത്തിലും നമ്മുടെ സമൂഹം സ്വായത്തമാക്കാന്‍ മടിക്കുന്ന, അല്ലെങ്കില്‍ സ്വായത്തമാക്കാന്‍ ത്രാണിയില്ലാത്ത പ്രസ്തുത സമൂഹത്തിന്റെ തലയ്ക്ക് കിട്ടുന്ന വ്യക്തമായ ഒരു പ്രഹരമായിരുന്നു ഇത്.. പാതിരിയില്‍ നിന്നും പ്രതികാരത്തിലേയ്ക്കും അവിടെ നിന്നും അവധൂതനിലേയ്ക്കുമുള്ള കേന്ദ്രകഥാപാത്രത്തിന്റെ ഒരു പ്രയാണം, പരിണാമം നമ്മള്‍ അനുഭവിക്കുന്നു. നമ്മളും അങ്ങനെയായിത്തീരുന്നു.
പ്രതികാരമനോഭാവത്തില്‍ അലയുന്ന “നായകന്‍” എന്നത് എന്നെന്നും മലയാള സിനിമാ ചരിത്രത്തില്‍ ക്ലീഷെ തന്നെയാണ്. അതും തന്റെ പെങ്ങളെ “നശിപ്പിക്കുന്ന” ഒരുവനോടുള്ള പക. നശിപ്പിക്കന്നത് പിതാവ് തന്നെയായാലോ.. പിന്നെ പറയുകയും വേണ്ട. ഇത് പലപ്പോഴും നമ്മുടെ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടാറുള്ള കഥാ തന്തുതന്നെ. എന്നാല്‍ ഇതേ പിതാവ് മറ്റൊരിടത്ത് ഒരു മനോഹര ചിത്രമായും വേറൊരിടത്ത് ദാര്‍ശനികനായും അവധൂതനായും പ്രത്യക്ഷപ്പെട്ടാലോ… പിതാവിന് മകളോട് തോന്നിയത് സഹോദരനു പോലും തോന്നിയാലോ…
സജിന്‍ ബാബു
അറേബിയന്‍ ചരിത്രത്തില്‍ സമാനമായ ഒരു കഥയുണ്ട്. യൂസുഫിന്റെയും സുലേഖയുടെയും. യൂസുഫെന്ന ബാലനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുലേഖ എന്ന രാജ്ഞി തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് അപ്പിള്‍ മുറിക്കാന്‍ മൂര്‍ച്ചയുള്ള കത്തിയുമായി ഇരിക്കുന്ന തോഴികളുടെ മുന്നിലൂടെ യൂസുഫിനെ കടത്തിവിടുകയാണ്. തീര്‍ച്ചയായും തോഴിമാര്‍ ആപ്പിള്‍ മുറിച്ചു. എന്നാല്‍ ഒപ്പം തങ്ങളുടെ കൈവെള്ളയും. അവരതറിഞ്ഞതേയില്ല.
മനുഷ്യന്റെ ധര്‍മനീതികളെ അപനിര്‍മിക്കാന്‍ പര്യാപ്തമാകുന്ന കഥയാണിത്. പാപബോധങ്ങളെ അനുഭവം കൊണ്ട് മറിച്ചിടുന്ന ഒരു ചരിത്ര ഏട്.. അതുപെലെയാണ് അരുതെന്ന് സമൂഹം വിധിക്കുന്ന പ്രണയ/കാമ ബന്ധങ്ങളെ, ജീവിതത്തെയും, ചിത്രം ആക്രമണോത്സുക മനസായും നിയന്ത്രണം വിട്ട് മുറുകെ പിടിക്കുന്നതിലൂടെ മുള്ള് ആഴത്തിലിറങ്ങി മുറിഞ്ഞ് കൈവെള്ളയിലൂടെ അത് സ്പര്‍ശിച്ചു നില്‍ക്കുന്ന ചെടിത്തണ്ടിലൂടെ കിനിഞ്ഞിറങ്ങുന്ന കൊഴുത്ത ചോരയായും നമ്മളെ വേദനിപ്പിക്കുന്നത്.
ഒന്നും പ്രകൃതിവിരുദ്ധമല്ല എന്ന ആഴത്തിലുള്ള കാഴ്ച്ചപാടുകളുടെ വേലിയേറ്റങ്ങലിലേയ്ക്ക് നമ്മള്‍ ഈ ചിത്രത്തില്‍ ഊളിയിടേണ്ടിവരും. പ്രകൃതിയിലാണ് എല്ലാം സംഭവിക്കുന്നത്. വണ്ടുകള്‍ അട്ടിയട്ടിക്ക് വിരിഞ്ഞുകൂട്ടുന്നത്. പാമ്പുകള്‍ വന്യമായി ഇണചേരുന്നത്. ചിലന്തിവലകെട്ടുന്നത്. അരുതുകളെ മറിച്ചിടുന്നൊരു ബദല്‍ സാധ്യമാണ്. ബദല്‍ ജീവിതവും… അവിടെയാണ് പ്രകൃതി വന്യമായ ഒരു ക്യാന്‍വാസായി മാറുന്നത്… ഈ ചിത്രം ഒരു ആത്മീയ ധ്യാനമായി സംഘര്‍ഷപ്പെടുന്നതും…
വിവിധ ഫ്രയിമുകളില്‍ ഒരേ സമയം മനുഷ്യന്റെ തലച്ചോറിലേയ്ക്ക് ഇരച്ചുകയറുന്ന ഭൂതകാലത്തിന്റെ ഒത്തിരി ഫ്‌ളാഷ്ബാക്കുകള്‍… നിസ്സഹായതയും വിഷാദാര്‍ദ്രവുമായ കേന്ദ്രകഥാപാത്രത്തിന്റെ കണ്ണുകള്‍, പതിഞ്ഞ നിശബ്ദതമുറ്റിയ ശബ്ദം, എങ്ങോട്ടാണെന്ന് ഏതുദിക്കിലേയ്ക്കാണെന്ന് തികച്ചും അജ്ഞാതമായ യാത്ര, മരിച്ച ദൈവം, നിസ്സഹായനായ അദ്ദേഹത്തിന്റെ പ്രതിമ, മുഷിയാത്ത യാത്ര, ഭയപ്പെടുത്തുന്ന വന്യചിത്രങ്ങള്‍, സ്വപ്നങ്ങള്‍, ഇരുള്‍ പടര്‍ന്ന കാഴ്ച്ചകള്‍ അങ്ങനെയങ്ങനെ ചിത്രം നമ്മളെ കൊല്ലാക്കൊല ചെയ്യുന്നുണ്ട്.
ഈ ആത്മസംഘര്‍ഷങ്ങളില്‍ സമരം ചെയ്യുന്നത് ഇന്നോളം നമ്മള്‍ കൂനകൂട്ടിയ നമ്മുടെതന്നെ ഇരട്ടത്താപ്പുകളോടാണ്, പാപബോധത്തിന്റെ ചാട്ടകളാല്‍ നിയന്ത്രിക്കപ്പെടുന്ന നമ്മളോട് തന്നെയാണ്… ഇവിടെ എവിടെയോ വെച്ച് ദൈവം മരിക്കുന്നു. അഥാവാ ദൈവത്തെ നമ്മള്‍ കൊല്ലുന്നു. ശുദ്ധമായ തൂവാലയില്‍ നമ്മള്‍ പൊതിഞ്ഞുകൊണ്ട് നടക്കുന്ന പാപബോധത്തിന്റെ ആ രാജകുമാരനെ വന്‍വീഴ്ച്ചകളില്‍ നമ്മള്‍ സ്വതന്ത്രമായി തച്ചുടയാന്‍ അനുവദിക്കുന്നു എന്നതാണ് സത്യം. അവിടെ മരിച്ചുവീഴുന്നത് ദൈവം മാത്രമായിരിക്കില്ല, എപ്പോഴും നമ്മള്‍ നമ്മളെ തന്നെ കൊല്ലാന്‍ കൊണ്ട് നടക്കുന്ന അരുതുകളുടെ “ആയുദ്ധം” കൂടിയാണ്. ചിത്രത്തില്‍ ഇത്തരം അരുതുകളുടെ ആയുദ്ധത്തെ നിര്‍ദ്ദയം ചോദ്യം ചെയ്യുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട്. അവസാനം പടം പൊഴിക്കുന്ന പോലെ കണ്ണീര്‍ പൊഴിക്കുന്ന ഭ്രാന്തമായും സത്യസന്ധമായ വൈകാരിക സമുച്ഛയമായി അഗാധ ഗര്‍ത്തത്തിലേയ്ക്ക് നമ്മള്‍ പതിക്കുന്നു. അവിടെ ഒരു പുനര്‍ ജന്മം സാധ്യമാണ്. നഗ്നനായ മനുഷ്യനായി… അകലക്കാഴ്ച്ചകളിലും മനോഹാരിത കാണുന്ന പുതിയ മനുഷ്യനായി.. അതെ, ചിത്രം നമ്മളെ വിസ്മയിപ്പിക്കുക തന്നെയാണ്.
ഒന്നും പ്രകൃതിവിരുദ്ധമല്ല എന്ന ആഴത്തിലുള്ള കാഴ്ച്ചപാടുകളുടെ വേലിയേറ്റങ്ങളിലേയ്ക്ക് നമ്മള്‍ ഈ ചിത്രത്തില്‍ ഊളിയിടേണ്ടിവരും. പ്രകൃതിയിലാണ് എല്ലാം സംഭവിക്കുന്നത്. വണ്ടുകള്‍ അട്ടിയട്ടിക്ക് വിരിഞ്ഞുകൂട്ടുന്നത്. പാമ്പുകള്‍ വന്യമായി ഇണചേരുന്നത്. ചിലന്തിവലകെട്ടുന്നത്. അരുതുകളെ മറിച്ചിടുന്നൊരു ബദല്‍ സാധ്യമാണ്. ബദല്‍ ജീവിതവും… അവിടെയാണ് പ്രകൃതി വന്യമായ ഒരു ക്യാന്‍വാസായി മാറുന്നത്… ഈ ചിത്രം ഒരു ആത്മീയ ധ്യാനമായി സംഘര്‍ഷപ്പെടുന്നതും…
NB: ചിത്രത്തിന്റെ സാങ്കേതിക വശത്തെ കുറിച്ച് പറയാന്‍ എനിക്കറിവില്ല. എന്നാലും ഫ്രയിമുകളെല്ലാം ഇഷ്ടായി.. കഥയ്ക്കനുസൃതമായ യാത്ര ഫീല്‍ ചെയ്യിപ്പിച്ചു. ഒപ്പം വൈള്‍ഡ് ലൈഫിനെ അതുപോലെ പകര്‍ത്തി മറ്റൊരു മനോഹര ലോകവും നിര്‍മിക്കുന്നുണ്ട്. എഡിറ്റിങ് മികച്ചിട്ടുണ്ട്. സംവിധായകനോട് അസൂയ.. മൊത്തത്തില്‍ ചിത്രം നല്‍കിയതിന് ഒരു ചക്കര ഉമ്മ. (ഡെത്ത് ഓഫ് ദി ഓഥര്‍ എന്ന സങ്കല്‍പ്പത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് എന്റേതായ കാഴ്ചയാണ്.. അത്രമാത്രമേ ഈ വായനയ്ക്ക് വിലയുള്ളു… :) )