പ്രേമം പൈങ്കിളിയാണ്, ക്ലീഷേയാണ് എന്നൊക്കെ പറയപ്പെടുമ്പോഴും തന്റെ സിനിമയ്ക്ക് പ്രേമം എന്ന പേര് തന്നെ സെലക്ട് ചെയ്യുകയും ഇത് മലയാളത്തിലെ യാതൊരു പുതുമയുമില്ലാത്ത സിനിമയാണെന്നും യുദ്ധം പ്രതീക്ഷിച്ച് ആരും വരേണ്ടതില്ല എന്ന് പൊതുജനത്തോട് വിളിച്ചു പറയുകയും ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ “പ്രേമം” പ്രേക്ഷകര്‍ക്കു മുന്നിലേക്കു തന്നത്.
| ഫിലിം റിവ്യൂ | ഹര്‍ഷദ് |
ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ★★★★☆
ചിത്രം: പ്രേമം
രചന, സംവിധാനം: അല്‍ഫോണ്‍സ് പുത്രന്‍
നിര്‍മാണം: അന്‍വര്‍ റഷീദ്
അഭിനേതാക്കള്‍: നിവിന്‍ പോളി, അനുപമ, സായ് പല്ലവി, മഡോണ സെബാസ്റ്റിയന്‍
സംഗീതം: രാജേഷ് മുരുകേശന്‍
ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രന്‍
അങ്ങനെ അവര്‍ പ്രണയിച്ചുകൊണ്ടിരിക്കെ അവളുടെ വീട്ടുകാര്‍ തറവാടിത്തമോ മതപരമോ ജാതിപരമോ ആയ ഏതെങ്കിലും കാരണത്താല്‍ അവരെ വേര്‍പിരിക്കുന്നു. തുടര്‍ന്ന് നായകന്‍ അത്തരം എല്ലാ തടസ്സങ്ങളും അതിജീവിച്ച് രണ്ടു വീട്ടുകാരുടേയും സമ്മതത്തോടെയോ അല്ലാതെയോ അവളെ സ്വന്തമാക്കുന്നു. ഇതായിരിക്കണമല്ലോ ഒരു പ്രണയ സിനിമയുടെ വ്യവസ്ഥാപിത ഫോര്‍മുല.
മറിച്ച് പ്രത്യേകിച്ച് ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളോ സിനിമാറ്റിക്ക് മുഹൂര്‍ത്തങ്ങളോ ഇല്ലാത്ത വളരെ സാധാരണമായ ഒരു പ്രണയത്ത ചിത്രീകരിക്കുമ്പോള്‍ ഒരു ഫിലിംമേക്കര്‍ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. അങ്ങനെ റിയലിസ്റ്റിക്കായി സിനിമ ചെയ്യുമ്പോള്‍ തലമുറകളായി ഫോര്‍മുല സിനിമകള്‍ കണ്ട് വളര്‍ന്ന ഒരു ജനതയ്ക്ക് എളുപ്പം ബോറടിക്കും. അതുകൊണ്ടാണ് വില്ലനായ ആങ്ങളയോ മുറച്ചെറുക്കനോ അച്ഛനോ മതമോ ജാതിയോ പലപ്പോഴും ഗംഭീരമായ ബാക്ക്ഗ്രൗണ്ട്‌സ്‌കോറില്‍ വന്ന് കമിതാക്കളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നത്. അത്തരം “ക്ലിഷേ” കളൊന്നുമില്ലാതെ ഒരു പ്രണയ സിനിമ ചെയ്യുക എന്ന വെല്ലുവിളിയെയാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ രണ്ടാമത്തെ സിനിമ പ്രേമത്തിലൂടെ അതിജയിച്ചിരിക്കുന്നത്.
പ്രേമം പൈങ്കിളിയാണ്, ക്ലീഷേയാണ് എന്നൊക്കെ പറയപ്പെടുമ്പോഴും തന്റെ സിനിമയ്ക്ക് പ്രേമം എന്ന പേര് തന്നെ സെലക്ട് ചെയ്യുകയും ഇത് മലയാളത്തിലെ യാതൊരു പുതുമയുമില്ലാത്ത സിനിമയാണെന്നും യുദ്ധം പ്രതീക്ഷിച്ച് ആരും വരേണ്ടതില്ല എന്ന് പൊതുജനത്തോട് വിളിച്ചു പറയുകയും ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ “പ്രേമം” പ്രേക്ഷകര്‍ക്കു മുന്നിലേക്കു തന്നത്.
ഒരു പെണ്ണിനോട് പ്രേമം തോന്നിയാല്‍ തുറന്നു പറയാന്‍ ഉചിതമായ സന്ദര്‍ഭം തേടി വെകിളി പിളിച്ചു നടന്നിരുന്ന പഴയ നാട്ടുമ്പുറത്തെ ചെക്കനില്‍ നിന്നു തുടങ്ങി നഗരത്തിലെ കഫേയിലിരുന്ന് ഞാന്‍ വീട്ടില്‍ പ്രപോസ് ചെയ്യട്ടെ എന്നു മുഖത്തു നോക്കി പറയാന്‍ പറ്റുന്ന മുതിര്‍ന്നവനിലേക്കുള്ള ജോര്‍ജ്ജെന്ന ചെറുപ്പക്കാരന്റെ യാത്രയാണ് “പ്രേമം”. ഒപ്പം നിവിന്‍പോളിയെന്ന അഭിനേതാവിന്റെ വളര്‍ച്ചയും.
സാധാരണ പ്രണയ ചിത്രങ്ങളിലുപയോഗിക്കുന്ന കടുത്ത ചായങ്ങളോ ക്യാമറയുടെ ഗിമ്മിക്കുകളോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ ലൈറ്റ് പാറ്റേണും ക്യാമറാ മുവ്‌മെന്റ്‌സും ഉപയോഗിച്ച് ചടുലമായ എഡിറ്റിംഗിലൂടെ ഒരു പ്രണയസിനിമ പറയുകയാണ് ഇവിടെ അല്‍ഫോണ്‍സ് പുത്രന്‍ ചെയ്തിരിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളിലൂടെ പറയുന്ന ഈ “പ്രേമം” പലപ്പോഴും നമ്മെ ചിരിപ്പിച്ചും ത്രസിപ്പിച്ചും രസിപ്പിക്കുന്നു. സിനിമ എന്റര്‍ടെയിന്‍ ചെയ്യിക്കാനുള്ളതാണ്; നമ്മുടെ വികാരങ്ങളേയും വിചാരങ്ങളേയും. അത് മനുഷ്യരുടെ സാമാന്യയുക്തിയെ പരിഹസിക്കാതെ, അവരെ എന്‍ഗേജ് ചെയ്യിപ്പിച്ചുകൊണ്ട് അവതരപ്പിക്കുകയെന്നത് ഒരു സംവിധായകന്റെ മിടുക്കാണ്. അങ്ങനെയുള്ള കഥകള്‍ കണ്ടെത്തി അതിനു വേണ്ടി പണം മുടക്കുകയെന്നത് ഒരു നിര്‍മ്മാതാവിന് വെല്ലുവിളിയുമാണ്. അതുകൊണ്ട്തന്നെ “പ്രേമ”ത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാവായ അന്‍വര്‍ റഷീദിന് ആശ്വസിക്കാം.
“പ്രേമം” പറയുന്ന കാലഘട്ടം 2000ന്റെ തുടക്കം മുതല്‍ 2014 വരെയുള്ള കാലമാണ്. ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയമായ പലതരം മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാലം. ടെലിഫോണ്‍ ബൂത്തുകള്‍ അപ്രത്യക്ഷമായതു പോലെ മനുഷ്യര്‍ക്കിടയിലെ മതങ്ങള്‍ക്കപ്പുറത്തുള്ള സൗഹൃദങ്ങള്‍ കടങ്കഥയായി മാറിക്കൊണ്ടിരിക്കുന്ന കാലം. അതുകൊണ്ട് തന്നെ ജോര്‍ജ്ജെന്ന നായകന്റെ ആത്മസുഹൃത്തുക്കള്‍ ശംഭുവും കോയയും ആയത് യാദൃശ്ചികമല്ല.
നായികമാരായി വന്ന മൂന്നുപേരും അവരവരുടെ വേഷം ആടിത്തിമര്‍ത്തപ്പോള്‍ മനസ്സില്‍ നില്‍ക്കുന്നത് മലര്‍ എന്ന ഗസ്റ്റ് ലക്ച്ചറായി വന്ന സായ് പല്ലവിയാണ്.
നായികമാരായി വന്ന മൂന്നുപേരും അവരവരുടെ വേഷം ആടിത്തിമര്‍ത്തപ്പോള്‍ മനസ്സില്‍ നില്‍ക്കുന്നത് മലര്‍ എന്ന ഗസ്റ്റ് ലക്ച്ചറായി വന്ന സായ് പല്ലവിയാണ്. മലയാളസിനിമയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്ത പ്രണയങ്ങള്‍ “പ്രേമം” വളരെ സ്വാഭാവികമായാണ് പറഞ്ഞു പോകുന്നത്. 35 വര്‍ഷക്കു മുമ്പ് ചാമരമെന്ന സിനിമയിലൂടെ ഭരതനും ജോണ്‍പോളും കാണിച്ച ധൈര്യം പിന്തുടരുന്നുണ്ട് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്‍.
പ്ലസ്ടു മേരിയായി വന്ന അനുപമ പരമേശ്വരനും അവരുടെ കെട്ടഴിച്ച മുടിക്കുമുള്ള കയ്യടിയും തീര്‍ച്ചയായും പ്രേമത്തിലെ പാട്ടുകള്‍ക്കും കൂടിയുള്ളതാണ്. രാജേഷ് മുരുഗേശ് സംഗീതം നല്‍കിയ പ്രേമത്തിലെ ഗാനങ്ങള്‍ നേരത്തെതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. വളരെ ഗംഭീരമായി പെര്‍ഫോം ചെയ്ത ഒട്ടേറെ പുതുമുഖതാരങ്ങളെക്കൂടി അവതരിപ്പിക്കുന്നുണ്ട് ഈ സിനിമ.
മൂന്ന് കാലഘട്ടങ്ങളിലൂടെ പറയുന്ന ഈ “പ്രേമം” പലപ്പോഴും നമ്മെ ചിരിപ്പിച്ചും ത്രസിപ്പിച്ചും രസിപ്പിക്കുന്നു. സിനിമ എന്റര്‍ടെയിന്‍ ചെയ്യിക്കാനുള്ളതാണ്; നമ്മുടെ വികാരങ്ങളേയും വിചാരങ്ങളേയും. അത് മനുഷ്യരുടെ സാമാന്യയുക്തിയെ പരിഹസിക്കാതെ, അവരെ എന്‍ഗേജ് ചെയ്യിപ്പിച്ചുകൊണ്ട് അവതരപ്പിക്കുകയെന്നത് ഒരു സംവിധായകന്റെ മിടുക്കാണ്. അങ്ങനെയുള്ള കഥകള്‍ കണ്ടെത്തി അതിനു വേണ്ടി പണം മുടക്കുകയെന്നത് ഒരു നിര്‍മ്മാതാവിന് വെല്ലുവിളിയുമാണ്. അതുകൊണ്ട്തന്നെ “പ്രേമ”ത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാവായ അന്‍വര്‍ റഷീദിന് ആശ്വസിക്കാം.
ഇത്രയും കണ്ടു കഴിഞ്ഞിട്ട് ഛെ!! എന്നാലും ഈ സിനിമ പൈങ്കിളിതന്നെയാണെന്ന് പറയുന്ന ബുദ്ധിജീവികള്‍ക്ക് വേണ്ടി ഒരു അവസാന രംഗമുണ്ട് ഈ സിനിമയില്‍. അത് ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് ഒരു കൈകൊടുത്തുകൊണ്ട് തല്‍ക്കാലം നിര്‍ത്താം. ഏതാണാ രംഗം? അത് നിങ്ങള്‍ സിനിമയില്‍ത്തന്നെ കാണുക.
കൂടുതല്‍ വായനക്ക്
എന്റെ കുടുംബത്തിന്റെ പേരു കളയാന്‍ ഞാനാഗ്രഹിക്കുന്നില്ല: ധ്യാന്‍ ശ്രീനിവാസന്‍ സംസാരിക്കുന്നു (29-05-2015)
എന്റെ തെരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയി, ഇനി തീരുമാനം തെറ്റില്ല: ജയസൂര്യ (29-05-2015)
മെക്കാ നഗരം തീവ്രാദികളാലും ആഡംബരങ്ങളാലും ആക്രമിക്കപ്പെടുന്നു… ഇനി എത്രനാള്‍ കൂടി ഈ നഗരം (27-05-2015)