ഞാന്‍ സ്റ്റീവ് ലോപ്പസ് അഥവാ മലയാളി കാണാന്‍ ഇഷ്ടപ്പെടാത്തത്
D-Review
ഞാന്‍ സ്റ്റീവ് ലോപ്പസ് അഥവാ മലയാളി കാണാന്‍ ഇഷ്ടപ്പെടാത്തത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th August 2014, 10:41 pm

ഇന്നത്തെ മലയാളി ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ അവന്റെ/അവളുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വമെന്ത് എന്ന സങ്കീര്‍ണമായ സംശയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഇവിടെ ഒരു ശരാശരി മലയാളി യുവാവ് വൈയ്യക്തികമായ താല്‍പര്യങ്ങള്‍ അവഗണിച്ചു കൊണ്ട് താന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തില്‍ ഒരു പൗരന്‍ നിറവേറ്റേണ്ട ചുമതലകള്‍ എത്രമാത്രം ഏറ്റെടുക്കുന്നുവെന്ന വിഷയത്തെ തന്നെ പ്രശ്‌നവക്കരിച്ചിരിക്കുന്നു. ഹരിനാരായണന്‍ എഴുതുന്നു…


njan-steav-lopez


സിനിമ റിവ്യൂ |  ഹരിനാരായണന്‍


 

ഡൂള്‍ തീയേറ്റര്‍ റേറ്റിങ്‌ : ★★☆☆

ചിത്രം: ഞാന്‍ സ്റ്റീവ് ലോപ്പസ്
കഥ, സംവിധാനം:രാജീവ് രവി
രചന: രാജീവ് രവി, സന്തോഷ് എച്ചിക്കാനം, ഗീതു മോഹന്‍ദാസ്
നിര്‍മാണം: മധു നീലകണ്ഠന്‍, അലന്‍ മാക്‌സ് അലക്‌സ്, മധുകര്‍ ആര്‍ മുസൂള്‍
അഭിനേതാക്കള്‍: ഫര്‍ഹാന്‍ ഫാസില്‍, അഹാന കഷ്ണ, അലന്‍സിയര്‍, സുജിത് ശങ്കര്‍, ജെയിംസ് ഇലയ്യ
സംഗീതം:ഷഹബാസ് അമന്‍, ചന്ദ്രശേഖര്‍ വെയാറ്റുമ്മല്‍
ഛായാഗ്രഹണം: പപ്പു

 

മിഥ്യയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന. ജീവിത മുഹൂര്‍ത്തങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് നല്ല സിനിമയുടെ പല ലക്ഷണങ്ങളില്‍ ഒന്ന്. ഇന്നത്തെ കേരളീയ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നിടത്താണ് “ഞാന്‍ സ്റ്റീവ് ലോപ്പസ്” അത്യധികം ശ്രദ്ധേയവും പ്രസക്തവുമായ ഒരു കലാസൃഷ്ടിയായി മാറുന്നത്.

സമാനതകളില്ലാത്ത നിലവാര തകര്‍ച്ചയും, വാണിജ്യപ്രതിസന്ധിയും നേരിട്ടുകൊണ്ട് അതീവ ഗുരുതരമായ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരങ്ങളില്ലാതെ പകച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് ഇന്ന് മലയാള സിനിമ. താരരാജാക്കന്മാരുടെ തിട്ടൂരങ്ങള്‍ പ്രേക്ഷകരുടെ ഭാവുകത്വപരിണാമങ്ങളെ നിര്‍ണയിക്കുന്ന ഗതികെട്ട കാലത്തെ വിപ്ലവകരമായ വഴി മാറിനടത്തമാണ് ഈ ചിത്രം.

എന്താണ് “ഞാന്‍ സ്റ്റീവ് ലോപ്പസ്”നെ പ്രസക്തമാക്കുന്നത്? ഇന്നത്തെ കേരള സമൂഹത്തില്‍ എവിടെയാണ് സ്റ്റീവ് ലോപ്പസുമാരുടെ സ്ഥാനം? ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പൗരനെ ഭരണകൂടം നിര്‍വ്വചിക്കുന്നതെങ്ങനെ തുടങ്ങി അസ്വസ്ഥപ്പെടുത്തുന്ന നിരവധി ചോദ്യങ്ങള്‍ രാജീവ് രവിയെന്ന പ്രഗത്ഭനായ സംവിധായകന്‍ ഭ്രമാത്മകമായ താര സ്വരൂപങ്ങളുടെ കൊമാളിക്കാഴ്ച്ചകളില്‍ മാത്രം അഭിരമിക്കുന്ന മലയാളി പ്രേക്ഷകരോടു ചോദിക്കുമ്പോള്‍, അതിന്റെ പ്രകമ്പനങ്ങള്‍ കൃത്രിമത്വം മുഖമുദ്രയായ “സമൂഹം” എന്ന സ്ഥാപനത്തിന്റെ മര്‍മ്മത്തെത്തന്നെ ഭീതിതമാക്കുവാന്‍ പോന്നവയാണ്.

ഇന്നത്തെ മലയാളി ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ അവന്റെ/അവളുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വമെന്ത് എന്ന സങ്കീര്‍ണമായ സംശയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഇവിടെ ഒരു ശരാശരി മലയാളി യുവാവ് വൈയ്യക്തികമായ താല്‍പര്യങ്ങള്‍ അവഗണിച്ചു കൊണ്ട് താന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തില്‍ ഒരു പൗരന്‍ നിറവേറ്റേണ്ട ചുമതലകള്‍ എത്രമാത്രം ഏറ്റെടുക്കുന്നുവെന്ന വിഷയത്തെ തന്നെ പ്രശ്‌നവക്കരിച്ചിരിക്കുന്നു.

ജനിക്കുമ്പോള്‍ തന്നെ ഏതു പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കണം എന്ന് വീട്ടുകാരാല്‍ തീരുമാനിക്കപ്പെടുന്ന, തനിക്കായി മുന്നേ വരച്ചു വച്ച അദൃശ്യമായ വരകളിലൂടെ മാത്രം നടക്കേണ്ടി വരുന്ന, യാഥാസ്ഥികത്വം അടിച്ചേല്പ്പിച്ച, നിയമങ്ങളെ വെള്ളം തൊടാതെ വിഴുങ്ങി ജീവിക്കേണ്ടി വരുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു സാധാരണ മലയാളിക്ക് മുന്നില്‍ സ്റ്റീവ് ലോപ്പസ് സ്വയം ഒരു മാതൃക തീര്‍ക്കുകയാണ്.


പൊതുവഴികളിലെ അപകടങ്ങള്‍ മലയാളിക്ക് എന്തുകൊണ്ട് മൊബൈല്‍ ക്യാമറക്കുള്ള താല്‍ക്കാലിക വിരുന്ന് മാത്രമായിപ്പോവുന്നുവെന്ന് ഇനിയെങ്കിലും ഗൗരവപരമായി ചിന്തിക്കേണ്ടതാണ്. കൊട്ടെഷന്‍ ഗുണ്ടകള്‍ എന്നു മുതലാണ് നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടങ്ങളില്‍ ഒന്നായി മാറിത്തുടങ്ങിയതെന്നും അസഹിഷ്ണുതയുടെ ദൃഷ്ടാന്തമായി മാറിയ നമ്മുടെ സമൂഹം ആഴത്തില്‍ വിലയിരുത്തേണ്ട സമയമായിരിക്കുന്നു.


steave-and-the-villan

മനസാക്ഷി വിറ്റ് ജീവിക്കുന്ന ഇന്നത്തെ മനുഷ്യന് പുച്ഛത്തോടെ അവഗണിക്കാവുന്ന ആ മാതൃക കൃത്രിമ മൂല്യസങ്കല്പ്പഷങ്ങളില്‍ മേനി നടിച്ച്, സ്വാര്‍ത്ഥയുടെ ആള്‍രൂപങ്ങളായി, ഓരോ ദ്വീപുകള്‍ കണക്കെ മൃതജീവിതം ജീവിക്കുന്ന മലയാളിയെ അവന്‍ നടിക്കുന്ന ഉറക്കത്തില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളുടെ പേടിപ്പെടുത്തുന്ന സത്യങ്ങളിലേക്ക് കുലുക്കിയുണര്‍ത്തുന്നുണ്ട്.

[] പൊതുവഴികളിലെ അപകടങ്ങള്‍ മലയാളിക്ക് എന്തുകൊണ്ട് മൊബൈല്‍ ക്യാമറക്കുള്ള താല്‍ക്കാലിക വിരുന്ന് മാത്രമായിപ്പോവുന്നുവെന്ന് ഇനിയെങ്കിലും ഗൗരവപരമായി ചിന്തിക്കേണ്ടതാണ്. കൊട്ടെഷന്‍ ഗുണ്ടകള്‍ എന്നു മുതലാണ് നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടങ്ങളില്‍ ഒന്നായി മാറിത്തുടങ്ങിയതെന്നും അസഹിഷ്ണുതയുടെ ദൃഷ്ടാന്തമായി മാറിയ നമ്മുടെ സമൂഹം ആഴത്തില്‍ വിലയിരുത്തേണ്ട സമയമായിരിക്കുന്നു. “ഞാന്‍ സ്റ്റീവ് ലോപ്പസ്” നാം അഭിമുഖീകരിക്കാന്‍ മടിക്കുന്ന ഇത്തരം നിരവധി സങ്കീര്‍ണാമായ വിഷയങ്ങളെ അസാധാരണമായ അനായാസതയോടെ രണ്ടു മണിക്കൂര്‍ കൊണ്ട് സ്‌ക്രീനില്‍ വരച്ചു കാട്ടുമ്പോള്‍ സിനിമ എന്ന മാധ്യമത്തിന്റെ സാമൂഹികമായ കടമയെന്തെന്നു കൂടി ഏവരും ഓര്‍ത്തുപോവുകയാണ്.

പ്രശസ്ത ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്‌സ് ന്റെ “Portrait of the Artist as a Young Man” എന്ന നോവലില്‍ ഒരു യുവാവിന് ചുറ്റും സമൂഹവും കുടുംബവും തീര്‍ക്കുന്ന വേലിക്കെട്ടുകളെക്കുറിച്ചും അത് പാകതയെത്തി വരുന്ന ഒരു മനസ്സിനെ ഏതൊക്കെ വിധത്തില്‍ സ്വാധീനിക്കുന്നുവെന്നും മനോഹരമായി വിവരിക്കുന്നുണ്ട്. പാപം, ഭയം തുടങ്ങിയ ചില വാക്കുകള്‍ അബോധമനസ്സില്‍ തന്നെ വിദഗ്ദ്ധമായി ഇഞ്ചക്ട് ചെയ്യപ്പെടുമ്പോള്‍ വ്യക്തി സ്വയം ചട്ടക്കൂടുകളില്‍ കുരുങ്ങിപ്പോവുകയും അവന്റെ/അവളുടെ ഉള്ളിലെ സാമൂഹ്യജീവി കൊലചെയ്യപ്പെടുകയും ചെയ്യുന്നു.

സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചും, കാമുകിയോട് സല്ലപിച്ചും, പഠനത്തില്‍ ഉഴപ്പിയും ജീവിക്കുന്ന സ്റ്റീവ് ലോപ്പസ് തന്റെ ചുറ്റുമുള്ള വൃത്തത്തിനു വെളിയില്‍ ഇറങ്ങുമ്പോള്‍ മാത്രമാണ് ജീവിതമെന്ന അതിവിചിത്രമായ സമസ്യയെ നേര്‍ക്കുനേര്‍ കാണുന്നത്. ഈ കണ്ടുമുട്ടല്‍ അതിവിദഗ്ധമായി ഒഴിവാക്കി ജീവിക്കുന്നിടതാണ് ശരാശരി മലയാളി വിജയമെന്ന് സ്വയം ധരിക്കുന്ന ദയനീയ പരാജയമായിത്തീരുന്നത്.

സ്റ്റീവ് പുതുവഴികള്‍ തേടുമ്പോള്‍ ചെന്നെത്തുന്നത് അപ്രതീക്ഷിതമായ ജീവിത മുഹൂര്‍ത്തങ്ങളിലും അവ തീര്‍ക്കുന്ന അനിതരസാധാരണമായ വെല്ലുവിളികളിലുമാണ്. ഭരണകൂടവും സമൂഹത്തിലെ ക്ഷുദ്രശക്തികളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടുകളുടെ വേരുകളില്‍ ചെന്നെത്തുന്ന സ്റ്റീവിന്റെ അന്വേഷങ്ങള്‍ പൗരന്‍-ഭരണകൂടം-സമൂഹം എന്നിവയുടെ നിലനില്പ്പിലെ കൃത്രിമത്വത്തെ അനാവരണം ചെയ്യുകയാണ്.

അടുത്ത പേജില്‍ തുടരുന്നു


ഒരു പ്യൂപ്പ ചിത്രശലഭമായി മാറുന്ന ളലലഹ സ്റ്റീവ് എന്ന സാധാരണ യുവാവ് ഒരു സാമൂഹ്യ ജീവിയായി പരിണമിക്കുന്ന പ്രക്രിയ അനുഭവിക്കുന്ന പ്രേക്ഷകന് ലഭ്യമാവുന്നുണ്ട്. സംവിധാനം, തിരക്കഥ, സംഗീതം, ക്യാമറ തുടങ്ങി എല്ലാ മേഖലയിലും മികവ് പ്രകടമാണ്. വാണിജ്യ ഫോര്‍മുലകള്‍ക്ക് ഈ സിനിമയുടെ അപാരമായ സാധ്യതകളെ നിര്‍വ്വചിക്കനായെന്നു വരില്ല. ഇത് ആഘോഷിക്കാനുള്ളതല്ല, മറിച്ചു അതീവ പ്രാധാന്യത്തോടെ വ്യക്തിയെന്ന നമ്മുടെ നിലനില്പ്പിനെയും, സമൂഹത്തിന്റെ മതില്‍ക്കെ ട്ടുകള്‍ തുറന്നുകൊണ്ട് നാം നടത്തേണ്ട ഇടപെടലുകളെയും കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രമാണ്.


steave-lopez


നിഷ്‌കളങ്കതയെന്നത് മനുഷ്യന്റെ ബലഹീനത മാത്രമായിക്കാണുന്ന ഉത്തരാധുനിക മലയാളി ചിന്തയുടെ കാപട്യം സ്റ്റീവ് ലോപ്പസ് എന്ന ചെറുപ്പക്കാരന്‍ സ്വന്തം ജീവിതത്തിലൂടെ പൊളിച്ചെഴുതുന്നു. ലാഭത്തിന്റെ കണക്കുകളില്‍ മാത്രം ജീവിതം അളക്കാന്‍ നമ്മെ പഠിപ്പിച്ച ആഗോളീകരണത്തിന്റെ ഹാങ്ങ് ഓവറില്‍ നിന്ന് ഇനിയും മുക്തരാവാത്ത ഒരു ജനതയ്ക്ക് മാനുഷിക മൂല്യങ്ങളെന്നത് പുസ്തകങ്ങളില്‍ മാത്രം കാണുന്ന ഏതോ ഒരു അജ്ഞാത പദമാണ്. നിഷ്‌കളങ്കരായ സ്റ്റീവ് ലോപ്പസുമാരെ ഇത്രയധികം ദുഷിച്ചു പോയ നമ്മുടെ സമൂഹം അര്‍ഹിക്കുന്നുണ്ടോ എന്നതു തന്നെയാണ് കാതലായ പ്രശ്‌നം.

പ്രശസ്ത ഇംഗ്ലീഷ് കവി W.H.ഓഡന്റെന (W.H. Auden) “The Unknown Citizen” എന്ന കവിത ഓര്‍മിപ്പിക്കുന്നുണ്ട് ഈ ചിത്രം. സമൂഹത്തിന്റെ കെട്ടുപാടുകളെ തന്ത്രപൂര്‍വ്വം ഒഴിവാക്കി, ഭരണകൂടത്തിന്റെ എല്ലാ താല്‍പര്യങ്ങള്‍ക്കും എറാന്‍ മൂളി, മനസാക്ഷി പണയം വച്ച്, വ്യക്തിത്വം നശിപ്പിച്ച് ജീവിക്കുന്ന നാമോരോരുത്തരും കവി പറയുന്ന തരം Unknown Citizens ആയി മാറുകയാണ്. അത്തരം അച്ചുകളില്‍ വാര്‍ക്കപ്പെട്ട സ്വരൂപങ്ങളായി ജീവിക്കാന്‍ മടിക്കുന്നവരെ നാം ഒറ്റപ്പെടുത്തും, വെറുക്കും, പൊതുധാരയില്‍ നിന്ന് അകറ്റി നിര്‍ത്തും ഒടുവില്‍ അവരെ അന്ത്യംവരെ വേട്ടയാടും. മനസാക്ഷിയെ പണയം വയ്ക്കാത്ത, തലച്ചോറിനെക്കാള്‍ ഹൃദയത്തിന്റെ ഭാഷ അനുസരിക്കുന്ന സ്റ്റീവിന് അവന്റെ നിഷ്‌കളങ്കത ശക്തിയും അതേ സമയം ദൗര്‍ബഭല്യവുമാവുകയാണ്..

“ഞാന്‍ സ്റ്റീവ് ലോപ്പസ്” അടുത്ത കാലത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയായ സിനിമകളില്‍ ഒന്നാവുന്നതിനു മേല്പറഞ്ഞ കാരണങ്ങള്‍ കൂടാതെ മറ്റു ചില ഘടകങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. യാഥാസ്തിക സിനിമാസങ്കല്‍പങ്ങള്‍ക്ക് വഴിപ്പെടാതെ, തികച്ചും നൂതനമായ ശൈലിയില്‍ തന്നെയാണ് സംവിധായകന്‍ ചിത്രത്തെ രൂപകല്‍പന ചെയ്തിരിക്കുന്നത്.


steave-lopez-3


സിനിമാ ലോകത്തിന്റെ ഇന്നത്തെ പ്രതിസന്ധിയില്‍ യാഥാസ്ഥിതിക മൂല്യങ്ങള്‍ ചുമക്കുന്ന, അന്ത്യത്തില്‍ “ശുഭം” എന്നോട്ടിച്ചു വച്ച സിനിമകള്‍ മാത്രം പ്രോത്സാഹിപ്പിച്ച മലയാളി പ്രേക്ഷകരുടെ പങ്കുകൂടി തീയേറ്ററിലെ ഇത്തരം പേക്കൂത്തുകള്‍ ഓര്‍മ്മികപ്പിച്ചു. ഒരു യുദ്ധം കണ്ടിട്ടില്ലാത്ത, കടുത്ത ക്ഷാമം അനുഭവിക്കാത്ത മലയാളി സമൂഹം എന്നും ഈ സുഖലോലുപതയില്‍ മുഴുകി ജീവിക്കാന്‍ മാത്രമാണ് താല്‍പര്യപ്പെടുന്നത്. ഗൗരവപരമായ യാഥാര്‍ത്ഥ്യങ്ങളെ ജീവിതത്തിലും തിരശീലയിലും നമ്മള്‍ ഒറ്റപ്പെടുത്തി.


ഒരു പ്യൂപ്പ ചിത്രശലഭമായി മാറുന്ന feel സ്റ്റീവ് എന്ന സാധാരണ യുവാവ് ഒരു സാമൂഹ്യ ജീവിയായി പരിണമിക്കുന്ന പ്രക്രിയ അനുഭവിക്കുന്ന പ്രേക്ഷകന് ലഭ്യമാവുന്നുണ്ട്. സംവിധാനം, തിരക്കഥ, സംഗീതം, ക്യാമറ തുടങ്ങി എല്ലാ മേഖലയിലും മികവ് പ്രകടമാണ്. വാണിജ്യ ഫോര്‍മുലകള്‍ക്ക് ഈ സിനിമയുടെ അപാരമായ സാധ്യതകളെ നിര്‍വ്വചിക്കനായെന്നു വരില്ല. ഇത് ആഘോഷിക്കാനുള്ളതല്ല, മറിച്ചു അതീവ പ്രാധാന്യത്തോടെ വ്യക്തിയെന്ന നമ്മുടെ നിലനില്പ്പിനെയും, സമൂഹത്തിന്റെ മതില്‍ക്കെ ട്ടുകള്‍ തുറന്നുകൊണ്ട് നാം നടത്തേണ്ട ഇടപെടലുകളെയും കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രമാണ്.

തീയേറ്ററില്‍ മത്സരിച്ചു തന്നെയായിരുന്നു കൂവിയും, കമന്റുകള്‍ പാസ്സാക്കിയും ഒരു കൂട്ടം പ്രേക്ഷകര്‍ സിനിമയോട് പ്രതികരിച്ചത്. സ്ഥിരമായി നിറം ചേര്‍ത്തു വിളമ്പുന്ന എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ സുപ്പര്‍ താര മസാലക്കൂട്ട് കിട്ടാത്തതിന്റെ നീരസം മാത്രമായിരുന്നില്ല അത്തരം പ്രതികരണങ്ങള്‍. പൊതുവേ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാന്‍ തക്ക മനസാന്നിദ്ധ്യം ഒട്ടുമില്ലാത്ത സാധാരണ മലയാളിയുടെ അസഹിഷ്ണുത കൂടിയായിരുന്നു അത്.

സിനിമാ ലോകത്തിന്റെ ഇന്നത്തെ പ്രതിസന്ധിയില്‍ യാഥാസ്ഥിതിക മൂല്യങ്ങള്‍ ചുമക്കുന്ന, അന്ത്യത്തില്‍ “ശുഭം” എന്നോട്ടിച്ചു വച്ച സിനിമകള്‍ മാത്രം പ്രോത്സാഹിപ്പിച്ച മലയാളി പ്രേക്ഷകരുടെ പങ്കുകൂടി തീയേറ്ററിലെ ഇത്തരം പേക്കൂത്തുകള്‍ ഓര്‍മ്മികപ്പിച്ചു. ഒരു യുദ്ധം കണ്ടിട്ടില്ലാത്ത, കടുത്ത ക്ഷാമം അനുഭവിക്കാത്ത മലയാളി സമൂഹം എന്നും ഈ സുഖലോലുപതയില്‍ മുഴുകി ജീവിക്കാന്‍ മാത്രമാണ് താല്‍പര്യപ്പെടുന്നത്. ഗൗരവപരമായ യാഥാര്‍ത്ഥ്യങ്ങളെ ജീവിതത്തിലും തിരശീലയിലും നമ്മള്‍ ഒറ്റപ്പെടുത്തി.

[]രാജീവ് രവി മലയാളിക്ക് നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു Cultural Shock തന്നെയാണ്. എന്തിനോ വേണ്ടിയുള്ള പാച്ചിലിനിടയില്‍, ആര്‍ക്കോ വേണ്ടിയുള്ള ജീവിതത്തിനിടയില്‍ ഒരു ഓര്‍മിരപ്പിക്കല്‍. പ്രതികരണ ശേഷിയില്ലാത്ത ഒരു ജനതയ്ക്ക് പ്രതിബദ്ധതയുള്ള ഒരു കലാകാരന്‍ നല്‍കുന്ന മുന്നറിയിപ്പ്.

സ്റ്റീവ് ലോപ്പസുമാര്‍ ഇല്ലാത്തതാണ് ഈ സമൂഹത്തിന്റെ പരാജയം.. നമ്മളോരോരുത്തരുടെയും ഉള്ളിലെ സ്റ്റീവ് ലോപ്പസുമാരെ ഉണരാന്‍ അനുവദിക്കാതെ ജീവിച്ച് അഭിനയിക്കേണ്ടി വരുന്ന ജനതയുടെ പരാജയം. സ്റ്റീവ് ആയി ഫര്‍ഹാകന്‍, കാമുകിയായി അഹാന, സ്റ്റീവിന്റെയ അച്ഛനായി അലെന്‍സിയര്‍, ഫ്രെഡ്ഡിയെന്ന അരാജകവാദിയായി അനില്‍ നെടുമങ്ങാട്, ഹരിയെന്ന ഗുണ്ടയുടെ വേഷത്തിലെ സുജിത് ശങ്കര്‍ തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഹൃദ്യമാക്കിയപ്പോള്‍ ഓര്‍മ യുടെ ശേഖരത്തിലേക്ക് ഒരുപിടി കഥാപാത്രങ്ങളെയാണ് ചിത്രം സമ്മാനിച്ചത്.

ഈ സിനിമ നിങ്ങളെ തീര്‍ച്ചായായും അസ്വസ്ഥരാക്കും. അതിനാല്‍ തന്നെ ഇതൊരു സാമ്പത്തിക വിജയമാവും എന്ന് ആശിക്കുക മാത്രമേ വഴിയുള്ളൂ. പക്ഷെ മലയാള സിനിമയില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു മാറ്റത്തിനു തുടക്കം കുറിക്കുകയാണ് “ഞാന്‍ സ്റ്റീവ് ലോപ്പസ്” എന്ന വസ്തുത നിരാശകള്‍ക്കിടയിലെ ശുഭസൂചനകളുടെ വെള്ളി വെളിച്ചമാവുന്നു…..