കള്ള്, സിഗരറ്റ്, ബുള്ളറ്റ് എന്നിവ ഉപയോഗിക്കുന്നത് കൊണ്ടും, ഉളുപ്പില്ലാതെ മറ്റുള്ളവരുടെ വികാരങ്ങളെയും വ്യക്തിത്വത്തെയും അവഗണിക്കുന്നതിനാലും, ഇതൊന്നുമല്ലെങ്കി കുക്കിങ്ങും ഫേഷ്യലും മാത്രം താല്‍പര്യമുള്ള പെണ്ണുങ്ങളെ സുഹൃത്താക്കാന്‍ ഇഷ്ടപ്പെടാത്തതിനാലും ബോള്‍ഡ” ആയ നീന ഒരു പ്രണയനിരാസം കൊണ്ട് ആത്മഹത്യശ്രമവും നടത്തണം.
ഫിലിം റിവ്യൂ | ഹസ്‌ന ഷാഹിദ
വെള്ളം നനഞ്ഞാലോ വില്ലന്‍ ദുപ്പട്ട വലിച്ചൂരിയാലൊ നാണം മറക്കാന്‍ ഷര്‍ട്ടൂരി പുതപ്പിക്കുന്ന നായകനോട് അപ്പത്തന്നെ ലബ്ബ് തോന്നുന്ന നായിക.. ഏത് തെറിച്ച നീന ആണേലും മ്മടെ സിനിമേല്‍ അത് തന്നെ വിധി. നാണം മറപ്പിക്കുന്ന, ലിഫ്റ്റ് കൊടുക്കുന്ന, കമ്പനിയുടെ നല്ല തലയുള്ള തൊഴിലാളിയെ വിട്ടുകളയാതിരിക്കാന്‍ കോംപ്‌ളിമെന്റ് കൊടുക്കുന്ന ആണൊരുത്തനോട് അപ്പ തന്നെ നെഞ്ചും തല്ലി പ്രേമത്തില്‍ വീഴണം..
കള്ള്, സിഗരറ്റ്, ബുള്ളറ്റ് എന്നിവ ഉപയോഗിക്കുന്നത് കൊണ്ടും, ഉളുപ്പില്ലാതെ മറ്റുള്ളവരുടെ വികാരങ്ങളെയും വ്യക്തിത്വത്തെയും അവഗണിക്കുന്നതിനാലും, ഇതൊന്നുമല്ലെങ്കി കുക്കിങ്ങും ഫേഷ്യലും മാത്രം താല്‍പര്യമുള്ള പെണ്ണുങ്ങളെ സുഹൃത്താക്കാന്‍ ഇഷ്ടപ്പെടാത്തതിനാലും ബോള്‍ഡ” ആയ നീന ഒരു പ്രണയനിരാസം കൊണ്ട് ആത്മഹത്യശ്രമവും നടത്തണം.
നാഴികക്ക് നാല്‍പത് വട്ടം വ്യത്യസ്തയാണെന്ന് കാണിക്കാന്‍ പണിപ്പെടുന്ന ഈ കഥാപാത്രം സ്വകാര്യതകളിലേക്ക് ഇടിച്ചു കയറുന്ന നായകനെ ഒഴിവാക്കുന്നത് പോലുള്ള ചുരുക്കം ഇടങ്ങളിലല്ലാതെ തന്റേടമുള്ള പെണ്ണിനോട് നീതീ പുലര്‍ത്തുന്നെ ഇല്ല. വീട്ടില്‍ കയറ്റാനും കൂടെ ജീവിപ്പിക്കാനും തന്റെ പെങ്ങളോ കാമുകിയോ ആകാനും താല്‍പര്യമില്ലാത്ത, എന്നാല്‍ കൂടെ കൊണ്ട് കറങ്ങാന്‍ ഇഷ്ടമുള്ള ചില പെണ്‍ സങ്കല്‍പങ്ങള്‍ ആണുങ്ങള്‍ക്കുണ്ട്. അതിനെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് സിനിമ ശ്രമിക്കുന്നത്.
വളര്‍ത്തുദോഷം കൊണ്ട് പെണ്ണായ ചാന്തുപൊട്ടിലെ രാധയെ പോലെ, വളര്‍ത്തുദോഷം കൊണ്ടും ചേരിപ്പിള്ളേരുടെ സഹവാസം കൊണ്ടും ആണായി പെഴച്ച നീന. രാധയെ മുടി വെട്ടിച്ച ക്‌ളൈമാക്‌സില്‍ ലാല്‍ജോസ് നീനയെ മുടി നീട്ടിച്ചു. വിവാഹിതനായ നായകന്റെ കുടുംബം സംരക്ഷിക്കാന്‍ രാജ്യം തന്നെ കടത്തി.
ഇനി നീനയുടെ രണ്ടാം പകുതി നളിനിയാണെങ്കില്‍, ഭക്ഷണം കഴിച്ചും ഫേഷ്യല്‍ ചെയ്തും ഭര്‍ത്താവിനെയും അയാളെ പ്രണയിക്കുന്നവളെയും കുറിച്ചുള്ള ടെന്‍ഷന്‍ എരിച്ചുകളയുന്നു. ഭര്‍ത്താവിന്റെ ചെറിയ വിശേഷങ്ങള്‍ക്ക് പോലും ചെവി കൊടുക്കുമ്പോഴും, തീപ്പൊരിയായിരുന്ന കോളേജ് കാലത്തെ അയാളോട് പങ്കുവെക്കുക പോലും ചെയ്യാതെ മറന്നു കളയുന്നു. അവര്‍ മദ്യ ഗ്ലാസിനായി കൈ നീട്ടുന്ന ഒരു സ്വപ്നം പോലും നായകനെ ഞെട്ടിക്കുന്നുണ്ട്.
ഒന്നാം തിയ്യതി കേരളത്തില്‍ മദ്യം കിട്ടില്ലെന്ന് പോലും അറിയാത്ത അവളുടെ നിഷ്‌കളങ്കതയുള്ള പെണ്ണുങ്ങളെ കുടുംബത്തും, “തെറിച്ച ” പോലെ അഭിനയിക്കുന്ന മാനസികമായി ദുര്‍ബലരായ ക്രിയേറ്റീവായ നീനയെ പുറത്തും ആഗ്രഹിക്കുന്ന പൊസസ്സീവ്‌നസുള്ള, ചേരിയിലെ മനുഷ്യര്‍ മര്യാദക്കാരല്ലെന്ന് കരുതുന്ന മലയാളി ആണിനല്ലാതെ വേറാര്‍ക്കാണ് ഈ നാനീ കണ്ടാല്‍ ഇഷ്ടപ്പെടുക?
കൂടുതല്‍ വായനയ്ക്ക്
‘പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്റെ സ്വന്തം അമ്മയാണ് എന്റെ കന്യാകാത്വത്തെ വിറ്റത്’ (13/05/2015)
തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍
മലബാര്‍ ഗോള്‍ഡിനെതിരായ സമരം; ലീഗിന് ഉത്തരവാദിത്തമുണ്ട്
ഇന്ത്യന്‍ സംസ്‌കാരത്തെ പ്രകോപിപ്പിക്കുന്ന 14 അമേരിക്കന്‍ ജീവിത രീതികള്‍ (18/05/2015)