| Sunday, 17th April 2016, 3:27 pm

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം; വിനീതിന്റെയും..!

ഡൂള്‍ന്യൂസ് ഡെസ്‌ക്

അച്ഛനും, മക്കളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ, പൊള്ളുന്ന പ്രവാസം ഉള്ളുലയ്ക്കുന്നതിന്റെ  ധാരാളം സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു യഥാര്‍ത്ഥ ജീവിതം ചലച്ചിത്രമാക്കുന്ന ശ്രമമായതിനാലാവാം ഒരു റിയലിസ്റ്റിക് ഫാമിലി ഡ്രാമയായി “ജേക്കബ്” അനുഭവവേദ്യമാകുന്നുണ്ട്. ആ നിലയില്‍ കുടുംബവുമൊത്ത് ഒരു ആസ്വാദനം സാധ്യമാക്കുന്നുണ്ട്  ഈ വിനീത് ശ്രീനിവാസന്‍ സിനിമ.



|ഫിലിം റിവ്യൂ: ജഹാംഗീര്‍ റസാഖ് പാലേരി|


വിനീത്  ശ്രീനിവാസന്‍ എന്ന  ചലച്ചിത്രകാരന്‍ പക്വതയാര്‍ന്ന ഒരു ചലച്ചിത്ര വ്യക്തിത്വത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു  എന്നടയാളപ്പെടുത്തുന്ന സിനിമാശ്രമമാണ് “ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം”. ഒരു പക്ഷേ, അത് മാത്രമാണീ സിനിമ; അതിനു മുകളില്‍ എന്തെങ്കിലും മികവോ, അതിനു താഴെ എന്തെങ്കിലും ന്യൂനതകളോ ചൂണ്ടിക്കാണിക്കുക ഒട്ടൊക്കെ അസാധ്യവുമാണ്.

കുടുംബമൊത്ത് സ്വപ്നങ്ങളുടെ നഗരിയായ ദുബായിലേക്ക് ചേക്കേറി, ബിസിനസുകളില്‍ വിജയിച്ച്, ഒടുവില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഒരു വഞ്ചനയില്‍പ്പെട്ടു സര്‍വ്വതും നഷ്ട്ടമാകുന്ന സ്ഥിതിയുടെ വക്കത്തുനിന്ന് ജീവിത സ്വാസ്ഥ്യങ്ങളിലേക്ക് മക്കളുടെയും, ഭാര്യയുടെയും സഹായത്തോടെ പൊരുതിതിരിച്ചു കയറിയ ജേക്കബ് എന്ന വിനീതിന് പരിചയമുള്ള ഒരു വ്യക്തിയുടെ ജീവിത കഥയാണ് “ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം” എന്ന് വിനീത് ആദ്യമേ പറഞ്ഞു വെക്കുന്നുണ്ട്. സിനിമ തീരുമ്പോള്‍ ആ സംഭവം വിശദീകരിക്കുകയും ചെയ്യുന്നു. കുടുംബചിത്രം എന്ന ആവര്‍ത്തിച്ച പേരിനെ അന്വര്‍ത്ഥമാക്കുന്നത് തന്നെയാണ് 145  മിനുട്ട് നേരത്തെ ദൃശ്യവിന്യാസങ്ങള്‍.

വ്യക്തിത്വമുള്ള കഥാപാത്രങ്ങളും, അവയ്ക്കനുയോജ്യമായ കാസ്റ്റിങ്ങും സൃഷ്ട്ടിക്കുന്നതില്‍ വിനീത് ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട് എന്നതാണ് ഈ സിനിമയുടെ ക്രെഡിറ്റ് വിനീതിന് നല്‍കുവാന്‍ പ്രേരിപ്പിക്കുന്നത്. മലയാളിയും, ദുബായില്‍ സ്ഥിര താമസമാക്കിയ ബിസിനസ്സുകാരനുമായ ജേക്കബ്ബ് സഖറിയ എന്ന പ്രവാസിയുടെയും അയാളുടെ ഭാര്യയും, മൂന്നാണ്‍മക്കളും, ഒരു മകളുമടങ്ങുന്ന കുടുംബത്തിന്റെയും കഥയാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം. കഠിനാധ്വാനിയും, സഹൃദയനും, മാതൃകാ കുടുംബനാഥനുമായ ജേക്കബ്ബ് ജീവിക്കുന്നതു തന്നെ തന്റെ മക്കള്‍ തന്നേക്കാള്‍ ഉയരത്തില്‍ വളരുന്നതു കാണാനാണ്. അയാളുടെ സ്വപ്നങ്ങള്‍ക്കൊപ്പം ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത് മൂത്ത മകനായ ജെറിയാണ്. അവന്‍ യു.കെയിലേക്ക് പോയി എം.ബി.എ പഠിക്കുവാന്‍ തയ്യാറെടുക്കുകയാണ്. രണ്ടാമത്തെ മകന്‍ എബിന്‍ സംഗീതത്തില്‍ തത്പരനും, സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റി നടക്കുവാനാഗ്രഹിക്കുന്നവനുമാണ്. മകള്‍ അമ്മു കേരളത്തിലേക്ക് എം.ബി.ബി.എസ് പഠിക്കുവാന്‍ പോകുന്നു. ഏറ്റവും ഇളയ മകനായ ക്രിഷ് മിടുക്കനായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയും.


മികച്ച തിരക്കഥയും, കയ്യടക്കമുള്ള സംവിധാനവും വഴങ്ങുന്ന പക്വതയാര്‍ജ്ജിച്ച ഒരു ചലച്ചിത്രകാരനായി താന്‍ മാറിയിരിക്കുന്നു എന്ന വിനീത് ശ്രീനിവാസന്റെ വിളംബരമാണ് ഈ സിനിമ എന്ന് വിലയിരുത്തുന്നതില്‍ തെറ്റുണ്ടാവില്ല എന്ന് തോന്നുന്നു.


ശാന്ത സുന്ദരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയില്‍ അവരുടെ കുടുംബത്തിന്റെ സന്തോഷം തകര്‍ത്ത് ജേക്കബ്ബിന്റെ ബിസിനസ്സ് തകരുന്നു. അവര്‍ വലിയ കടക്കെണിയില്‍ പെടുകയും, ജേക്കബ്ബിന് പലവിധ കേസുകള്‍ മൂലം നാടുവിട്ടു പോകേണ്ടി വരുകയും ചെയ്യുന്നു. അതോടെ കുടുംബത്തെ ബാധിച്ച വലിയ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്വം മൂത്ത മകനായ ജെറിയുടെ ചുമലിലാകുന്നു. അവിടുന്നങ്ങോട്ട് ജേക്കബ്ബിന്റെ കുടുംബം നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും, അവയുടെ അതിജീവന ശ്രമങ്ങളുമാണ് ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം.

മികച്ച തിരക്കഥയും, കയ്യടക്കമുള്ള സംവിധാനവും വഴങ്ങുന്ന പക്വതയാര്‍ജ്ജിച്ച ഒരു ചലച്ചിത്രകാരനായി താന്‍ മാറിയിരിക്കുന്നു എന്ന വിനീത് ശ്രീനിവാസന്റെ വിളംബരമാണ് ഈ സിനിമ എന്ന് വിലയിരുത്തുന്നതില്‍ തെറ്റുണ്ടാവില്ല എന്ന് തോന്നുന്നു. ജോമോന്‍ ടി ജോണ്‍ പകര്‍ത്തിയ ദുബായ് ദൃശ്യങ്ങള്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് പറയാം.

കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാരുടെ തിരഞ്ഞെടുപ്പില്‍ വിനീത് ഏകദേശം മുഴുവനായും വിജയിച്ചതും ഈ സിനിമയുടെ മികവിനു പിന്തുണയെകിയിട്ടുണ്ട്. ടൈറ്റില്‍ കഥാപാത്രമായി വന്ന രണ്‍ജി പണിക്കര്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. പക്ഷേ, ഇത്തരം കഥാപാത്രങ്ങളുടെ പൂര്‍ത്തീകരണത്തില്‍, ചിലപ്പോഴൊക്കെ ശബ്ദവിന്യാസം കൊണ്ട് പ്രേക്ഷകനെ കരയിക്കുന്ന, മമ്മൂട്ടിയും, സിദ്ധീക്കും, തിലകനുമെല്ലാമായി രണ്‍ജി പണിക്കരെ താരതമ്മ്യം ചെയ്യുവാന്‍ പോയാല്‍, അല്‍പ്പം കൂടി ശരിയാക്കാമായിരുന്നു എന്ന് നമുക്ക് തോന്നിയേക്കാം.


ശ്യാമപ്രസാദിന്റെ “ഇവിടെ” പോലുള്ള ഉള്‍ക്കാമ്പുള്ള സിനിമകളില്‍ സ്വയം തെളിയിച്ച നിവിന്‍ പോളി ഈ സിനിമയില്‍ പാകതയാര്‍ന്ന അഭിനയം കാഴ്ചവയ്ക്കുന്നു എന്നതിനപ്പുറം ഒരു വിസ്മയമൊന്നുമല്ല. നായികയ്ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല ചിത്രത്തില്‍; ആ നിലയില്‍ അമ്മയായി അഭിനയിക്കുന്ന റേബ മോണിക്ക ജോണ്‍ ആണ് സിനിമയിലെ നായിക എന്ന് കണക്കാക്കുന്നതിലും തെറ്റില്ല.


ജേക്കബ്ബിന്റെ ഭാര്യ ഷേര്‍ലിയായി,നാലു മക്കളുടെ അമ്മയായി പ്രത്യക്ഷപ്പെടുന്ന നവാഗത റേബ മോണിക്ക ജോണും, വില്ലന്‍ കഥാപാത്രമായ മുരളി മേനോനായി അശ്വിന്‍ കുമാറും നന്നായി. റേബ മോണിക്ക ജോണ്‍ അടുത്തകാലത്ത് മലയാള സിനിമയില്‍ കണ്ട ഏറ്റവും ശക്തയായസ്ത്രീ കഥാപാത്രമാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയുണ്ടാവില്ല. ഒന്നോ രണ്ടോ മക്കള്‍ മാത്രമുള്ള കുഞ്ഞുകുടുംബങ്ങള്‍ മാത്രമാണ് സന്തുഷ്ട കുടുംബം എന്ന  നമ്മുടെ പൊതുബോധ്യങ്ങളെ, ശത്രുക്കളെ നിഷ്‌കാസനം ചെയ്യുവാനും, ആത്യന്തികമായി സിനിമ ശുഭകരമായി തീരുവാനും അല്‍പ്പസ്വല്‍പ്പം നീതിരാഹിത്യങ്ങളും, ധാര്‍മ്മികതയില്ലായ്മകളും ആവാം എന്ന ക്ലീഷേ സങ്കല്‍പ്പങ്ങളെയെല്ലാം ഈ സിനിമ നിരാകരിക്കുന്നുണ്ട്.

ശ്യാമപ്രസാദിന്റെ “ഇവിടെ” പോലുള്ള ഉള്‍ക്കാമ്പുള്ള സിനിമകളില്‍ സ്വയം തെളിയിച്ച നിവിന്‍ പോളി ഈ സിനിമയില്‍ പാകതയാര്‍ന്ന അഭിനയം കാഴ്ചവയ്ക്കുന്നു എന്നതിനപ്പുറം ഒരു വിസ്മയമൊന്നുമല്ല. നായികയ്ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല ചിത്രത്തില്‍; ആ നിലയില്‍ അമ്മയായി അഭിനയിക്കുന്ന റേബ മോണിക്ക ജോണ്‍ ആണ് സിനിമയിലെ നായിക എന്ന് കണക്കാക്കുന്നതിലും തെറ്റില്ല.

പതിവ് വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളെപ്പോലെ നര്‍മ്മത്തിന്റെ ട്രാക്കുകള്‍ കുറവാണ് ഈ ചിത്രത്തില്‍. എന്നാലും ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുണ്ട്. അഞ്ച് പാട്ടുകള്‍ ഉണ്ട്. രണ്ട് പാട്ടുകള്‍ വിനീത് തന്നെ പാടുന്നുണ്ട്.  അതിലുപരി ഉണ്ണിമേനോന്‍ ഈ ചിത്രത്തില്‍ ഒരുപാട്ടു പാടുന്നുണ്ട്. സ്ഥിരമായി മൂളാന്‍ പാകത്തിലുള്ള ശ്രേദ്ധേയമായ ഗാനം ഒന്നുമില്ല എന്ന് തന്നെ പറയാം. ജോമോന്‍ ടി ജോണിന്റെ  മറ്റുപല “ക്യാമറക്കവിത” കളുമായി താരതമ്യം ചെയ്യുമ്പോള്‍ “ജേക്കബ്ബിലെ” ശ്രമം ശരാശരി മാത്രമെന്ന് പറയേണ്ടി വരും.

അച്ഛനും, മക്കളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ, പൊള്ളുന്ന പ്രവാസം ഉള്ളുലയ്ക്കുന്നതിന്റെ  ധാരാളം സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു യഥാര്‍ത്ഥ ജീവിതം ചലച്ചിത്രമാക്കുന്ന ശ്രമമായതിനാലാവാം ഒരു റിയലിസ്റ്റിക് ഫാമിലി ഡ്രാമയായി “ജേക്കബ്” അനുഭവവേദ്യമാകുന്നുണ്ട്. ആ നിലയില്‍ കുടുംബവുമൊത്ത് ഒരു ആസ്വാദനം സാധ്യമാക്കുന്നുണ്ട്  ഈ വിനീത് ശ്രീനിവാസന്‍ സിനിമ.

വിരാമതിലകം :  ഇതൊരു നിവിന്‍ പോളി സിനിമയല്ല; തികഞ്ഞ ഒരു വിനീത് ശ്രീനിവാസന്‍ ചിത്രമാണ്. അങ്ങനെയാവണം എല്ലാ സിനിമകളും. സിനിമ സംവിധായകന്റെ  കലയാണ്..!

We use cookies to give you the best possible experience. Learn more