| Thursday, 21st November 2019, 7:06 pm

ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പ്; ആസൂത്രണം ചെയ്തത് ജയസൂര്യ ചിത്രത്തിന്റെ നിര്‍മ്മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. വെടിവെപ്പ് ആസൂത്രണം ചെയ്തത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാവാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

നിര്‍മ്മാതാവ് ഡോ. അജാസാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. അധോലോക കുറ്റവാളി രവി പൂജാരിക്ക് വേണ്ടി അജാസ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അജാസിന്റെ പങ്കിനെ കുറിച്ച് പറയുന്നത്.
ജയസൂര്യ നായകനായ ഇടി, ധ്യാന്‍ ശ്രീനിവാസന്റെ ഗൂഡാലോചന തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അജാസ്.

അജാസ് വിദേശത്തേക്ക് കടന്നുവെന്നാണ് പുതിയ വിവരങ്ങള്‍. കേസില്‍ പിടിയിലാവാനുള്ള നിസാമും വിദേശത്തേക്ക് കടന്നതായി ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more