നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. വെടിവെപ്പ് ആസൂത്രണം ചെയ്തത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാവാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
നിര്‍മ്മാതാവ് ഡോ. അജാസാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. അധോലോക കുറ്റവാളി രവി പൂജാരിക്ക് വേണ്ടി അജാസ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അജാസിന്റെ പങ്കിനെ കുറിച്ച് പറയുന്നത്.
ജയസൂര്യ നായകനായ ഇടി, ധ്യാന്‍ ശ്രീനിവാസന്റെ ഗൂഡാലോചന തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അജാസ്.