തമിഴ് ഹാസ്യതാരം സൂരിയെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ച് സംവിധായകന്‍ വെട്രിമാരന്‍. കൊവിഡ് വ്യാപനത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയായിരുന്നു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വിചാരിച്ച രീതിയില്‍ ചിത്രീകരണം നടത്താന്‍ കഴിയാത്തതിനാല്‍, ആദ്യം നിശ്ചയിച്ചിരുന്ന കഥക്ക് പകരം മറ്റൊരു കഥ തെരഞ്ഞെടുക്കുകയായിരുന്നു.
നൂറ് സിംഹാസനങ്ങള്‍ എന്ന ഏറെ ചര്‍ച്ചയായ നോവലിന്റെ രചയിതാവായ ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയാണ് ചിത്രത്തിനായി പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ അജ്‌നബി എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം തീരുമാനിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി ചിത്രീകരിക്കേണ്ട കഥയായിരുന്നു ഇത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഈ ഷൂട്ടിംഗ് മുടങ്ങുകയായിരുന്നു.
പുതിയ സിനിമയില്‍ സൂരിക്കൊപ്പം ഭാരതിരാജയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സത്യമംഗലം കാടുകളില്‍ ഡിസംബര്‍ എട്ടോടെ ചിത്രീകരണം ആരംഭിക്കും. നാല്‍പത് ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെട്രിമാരന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
സൂര്യ നായകനാകുന്ന വാടിവാസല്‍ ആണ് വെട്രിമാരന്റെ അടുത്ത ചിത്രം. ഈ ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും വാടിവാസലിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Vetrimaran new movie starring Tamil actor Soori shooting restarts