| Sunday, 15th November 2020, 9:28 pm

നായകനായി സെല്‍വരാഘവന്‍, കിടിലന്‍ മേക്ക് ഓവറില്‍ കീര്‍ത്തി സുരേഷ്; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ധനുഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സംവിധായകന്‍ സെല്‍വരാഘവന്‍ നായകനാവുന്ന പുതിയ ചിത്രം സാനി കൈദം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ധനുഷാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിടിലന്‍ മേക്ക് ഓവറിലാണ് കീര്‍ത്തിയും സെല്‍വരാഘവനും പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.

ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍. യാമിനി യജ്ഞമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നാഗൂരന്‍ ആണ് എഡിറ്റര്‍.

മിസ് ഇന്ത്യയാണ് കീര്‍ത്തിയുടെതായി റിലീസ് ചെയ്ത അവസാന ചിത്രം. നെറ്റ്ഫ്‌ളിക്‌സിലായിരുന്നു ചിത്രം റിലീസ് ചെയിതത്. പ്രതിസന്ധികളും തിരിച്ചടികളും നേരിട്ടിട്ടും തളരാതെ മുന്നോട്ടുപോകുന്ന സംയുക്ത എന്ന സംരഭകയായാണ് ചിത്രത്തില്‍ കീര്‍ത്തിയെത്തുന്നത്.

നവാഗതനായ വൈ. നരേന്ദ്രനാഥാണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്കില്‍ ഒരുങ്ങിയ ചിത്രം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്റെ ബാനറില്‍ മഹേഷ് എസ്. കൊനേരു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂര്യ നായകനായ എന്‍.ജി.കെയാണ് സെല്‍വരാഘവന്‍ സംവിധാനം ചെയ്ത അവസാന ചിത്രം. അതേസമയം ധനുഷിനെ നായകനാക്കി പുതുപ്പേട്ടൈയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സെല്‍വരാഘവന്‍ പ്രഖ്യാപിച്ചിരുന്നു.

2006ല്‍ പുറത്തിറങ്ങിയ പുതുപ്പേട്ടൈ ഒരു ഗാംഗ്സ്റ്ററുടെ വളര്‍ച്ചയെ കുറിച്ച് പറഞ്ഞ ചിത്രമായിരുന്നു. ധനുഷ് അവതരിപ്പിച്ച കൊക്കി കുമാര്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Selvaraghavan as the Hero, Keerthi Suresh in makeover look; Dhanush out Saani Kayidham the first look

Latest Stories

We use cookies to give you the best possible experience. Learn more