ചെന്നൈ: സില്‍ക് സ്മിതയുടെ ബയോപിക്കില്‍ നായികയായി അഭിനയിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി അനസൂയ ഭരദ്വാജ്. സില്‍ക്ക് സ്മിതയായി ഞാന്‍ ഒരു ബയോപിക്കിലും അഭിനയിക്കുന്നില്ലെന്ന് താരം ട്വിറ്ററില്‍ പ്രതികരിച്ചു.
നേരത്തെ കെ.എസ്. മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന ‘അവള്‍ അപ്പടിതാന്‍’ എന്ന സിനിമയില്‍ അനസൂയ സില്‍ക് സ്മിത ആവുന്നെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. കഴിഞ്ഞ ദിവസം അനസൂയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
ചിരഞ്ജീവിയുടെ ആചാര്യ, അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ, രവി തേജയുടെ കിലാഡി എന്നീ ചിത്രങ്ങളിലാണ് അനസൂയ ഇപ്പോള്‍ അഭിനയിക്കുന്നത്. മുമ്പ് ഹിന്ദിയില്‍ വിദ്യാബാലനെ നായികയാക്കി ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രവും മലയാളത്തില്‍ ക്ലൈമാക്സ് എന്ന ചിത്രവും സില്‍ക്കിന്റെ ജീവിത കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.
I am NOT playing #SilkSmita garu in any biopic. Thank you. 🙂
— Anasuya Bharadwaj (@anusuyakhasba) December 9, 2020
ഇതിന് പുറമെ നടികയിന്‍ ഡയറിയെന്ന പേരില്‍ മറ്റൊരു ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. സംവിധായകന്‍ പാ രഞ്ജിത്ത് സില്‍ക്കിന്റെ ജീവിതം സീരീസിന്റെ രൂപത്തില്‍ ഇറക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
17 വര്‍ഷം കൊണ്ട് 450ലധികം സിനിമകളിലാണ് സില്‍ക്ക് സ്മിത അഭിനയിച്ചത്. ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തില്‍ ആണ് സില്‍ക്ക് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്.
1979ല്‍ മലയാളിയായ ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് തന്റെ പത്തൊന്‍പതാം വയസ്സില്‍ വിജയലക്ഷ്മി സിനിമയിലെത്തുന്നത്.
1996 സെപ്റ്റംബര്‍ 23ന് തന്റെ 35ആം വയസ്സില്‍ സില്‍ക്ക് സ്മിത ചെന്നൈയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:’I have never acted in a biopic as Silk Smitha’; Anasuya Bhardwaj against the spreading news