പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് ചിത്രീകരണം പുനരാരംഭിക്കുന്നു. ജനുവരി മുതലാണ് ചിത്രീകരണം നടക്കുക. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മൂലം ചിത്രീകരണം വൈകുകയായിരുന്നു.
മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്കി കൃഷ്ണമൂര്‍ത്തിയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ശോഭിത ധുലിപാല, വിക്രം പ്രഭു, ജയറാം, പ്രഭു, അശ്വിന് കാകുമാമ തുടങ്ങി നിരവധി അഭിനേതാക്കള്‍ പൊന്നിയിന്‍ സെല്വനിലുണ്ടാകും.
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം നടക്കുക. സിനിമക്കായി വമ്പന്‍ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര് റഹ്മാനാണ്. രവി വര്‍മനാണ് ക്യാമറ ചെയ്യുന്നത്.
ജനുവരില്‍ നടന് ചിയാന്‍ വിക്രമും ഷൂട്ടിംഗിനെത്തും. നിലവില്‍ അജയ് ഗണമുത്തുവിന്റെ കോബ്രയുടെ ഷൂട്ടിംഗിലാണ് വിക്രം. കോബ്രക്ക് ശേഷമായിരിക്കും നടന് പൊന്നിയില്‍ സെല്വനിലെത്തുക. അതിനു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ അറുപതാം ചിത്രം ‘ചിയാന്‍ 60’യുടെ ഷൂട്ടിംഗ് ആരംഭിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക