Advertisement
tamil cinema
ധനുഷ് - മാരി സെല്‍വന്‍ ടീമിന്റെ കര്‍ണന്‍ പൂര്‍ത്തിയായി; നായികയായി രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 09, 10:28 am
Wednesday, 9th December 2020, 3:58 pm

ചെന്നൈ: ധനുഷിനെ നായകനാക്കി മാരി സെല്‍വന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രവും ധനുഷ് പങ്കുവെച്ചിട്ടുണ്ട്. ‘കര്‍ണന്‍ ഷൂട്ട് പൂര്‍ത്തിയായി. എനിക്ക് ഇത് തന്നതിന് മാരി സെല്‍വരാജിന് നന്ദി. പിന്തുണയ്ക്ക് നന്ദി, എന്റെ എല്ലാ സഹതാരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി. എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും താരം നന്ദി പറഞ്ഞു.

ലാല്‍, നാറ്റി, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ജഗമെ തന്തിരമാണ് ധനുഷിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ലണ്ടനിലാണ്. ചിത്രത്തില്‍ പ്രശസ്ത ഹോളിവുഡ് താരം ജയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രേയാസ് കൃഷ്ണയാണ്. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, സംഗീതം സന്തോഷ് നാരായണന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം.ധനുഷിന്റെ നാല്‍പതാമത്തെ ചിത്രം കൂടിയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Film News Dhanush – Mari Selvan team’s Karnan completed; Rajisha Vijayan is the heroine