| Thursday, 26th November 2020, 6:27 pm

തമിഴിലെ ആദ്യ മുഴുനീള ലൈവ് ആക്ഷന്‍ ആനിമേറ്റഡ് ഫിലിം സംവിധാനം ചെയ്യാനൊരുങ്ങി മുരുഗദോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വ്യത്യസ്ത ചലച്ചിത്രനിര്‍മ്മാണത്തിലൂടെ പ്രേക്ഷരെ അതിശയിപ്പിച്ച സംവിധായകരിലൊരാളാണ് എ.ആര്‍ മുരുഗദോസ്. ഇപ്പോഴിതാ സിനിമാപ്രേമികളെ വിസ്മയിപ്പിക്കാന്‍ ഒരു മെഗാബജറ്റ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം.

ദി ലയണ്‍ കിംഗ് പോലെയുള്ള ഒരു മുഴുനീള ആനിമേറ്റഡ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഇതോടെ തമിഴിലെ ആദ്യത്തെ ലൈവ് ആക്ഷന്‍ ആനിമേറ്റഡ് ഫിലിം സംവിധാനം ചെയ്യുന്ന ആദ്യത്തെ സംവിധായകന്‍ എന്ന പ്രത്യേകത സ്വന്തമാക്കുന്നയാള്‍ കൂടിയാകും മുരുഗദോസ്.

ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വിജയ്-മുരുഗദോസ് കൂട്ടുകെട്ട് നാലാം തവണയും ഒന്നിക്കുന്നുവെന്നും ചില വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും മുരുഗദോസ് പിന്മാറിയെന്നായിരുന്നു പിന്നീട് സിനിമാലോകം അറിഞ്ഞത്.

തന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സിനിമയുടെ ചില നിര്‍മാതാക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: A R Murgados Become First Direstor To Make Fullfledged Animated Film

We use cookies to give you the best possible experience. Learn more